കേരള ബാങ്ക് ഭരണഘടനാവിരുദ്ധം -മുല്ലപ്പള്ളി

തിരുവനന്തപുരം: കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ പൂർണമായി തകര്‍ത്തുകൊണ്ടും സഹകരണതത്ത്വങ്ങള്‍ക്ക് വിരുദ്ധമായും കേരളബാങ്ക് എന്ന വാണിജ്യബാങ്ക് തുടങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനം ഭരണഘടനാതത്ത്വങ്ങളെ വെല്ലുവിളിക്കുന്നതാണെന്ന് കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രന്‍. സഹകരണരംഗത്തോട് അല്‍പമെങ്കിലും കൂറും പ്രതിബദ്ധതയുമുള്ള മുഴുവന്‍ വ്യക്തികളും പ്രസ്ഥാനങ്ങളും ശക്തമായി പ്രതിഷേധിക്കാനും ഈ നടപടി റദ്ദാക്കാനും മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സഹകരണബാങ്കുകളിലെ ആയിരക്കണക്കിന് കോടി രൂപ കേരള ബാങ്കിലേക്ക് മാറ്റി ഗുരുതരമായ സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ ഉപയോഗിക്കാമെന്ന ഒറ്റ ഉദ്ദേശ്യം മാത്രമാണ് സര്‍ക്കാറി​​െൻറ ഈ തീരുമാനത്തിന് പിന്നില്‍. ഇതില്‍ വ്യക്തമായ സ്ഥാപിതതാൽപര്യം മാത്രമാണുള്ളത്. പാര്‍ലമ​െൻറ്​ പാസാക്കിയ നിയമത്തിലൂടെ നാട്ടില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന സഹകരണസ്ഥാപനങ്ങളെ വാണിജ്യബാങ്കാക്കി മാറ്റാന്‍ സുപ്രീംകോടതി അനുവദിക്കില്ല. കേരളബാങ്ക് തുടങ്ങാനുള്ള നടപടി ജനവഞ്ചനയും ജനാധിപത്യവിരുദ്ധവും ഭരണഘടനാതത്ത്വങ്ങള്‍ക്ക്​ എതിരുമാണ്. കേരളീയ പൊതുസമൂഹം ഇത് തിരിച്ചറിയണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Tags:    
News Summary - Kerala Bank Mullappally Ramachandran -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.