സഭയിൽ ​പ്രതിപക്ഷ ബഹളം; ബഹിഷ്​കരണം

തിരുവനന്തപുരം: നിയമ സഭയിൽ പ്രതിപക്ഷ ബഹളം. പ്രതിപക്ഷാംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി. സ്​പീക്കർ അനാവശ്യമായി ഇട​െപടുന്നുവെന്നാരോപിച്ച്​ ബഹളം തുടങ്ങിയ പ്രതിപക്ഷം ബഹളത്തിനൊടുവിൽ സഭയിൽ നിന്നിറങ്ങിപ്പോയി. വി.ഡി സതീശൻ സംസാരിക്കുന്നതിനിടെ സ്​പീക്കർ ഇട​െപട്ടതാണ്​ പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്​. 

മുഖ്യമന്ത്രി പിണറായി വിജയ​​​െൻറ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥി​​​െൻറ പിതാവ് ഹോര്‍ട്ടികോര്‍പിന് പച്ചക്കറി നല്‍കുന്ന മൊത്തവിതരണക്കാരനാണെന്ന ആരോപണത്തെടുർന്നാണ്​ ബഹളം തുടങ്ങിയത്​. കൃഷിവകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകറും പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജുനാരായണ സ്വാമിയും തമ്മിലുള്ള പരസ്യമായ പോര് വിഷയമാക്കി അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് നല്‍കി സംസാരിക്കവേയാണ്​ വി.ഡി സതീശൻ ആരോപണം ഉന്നയിച്ചത്.

ആരോപണത്തിനെതിരെ ഭരണപക്ഷം പ്രതിഷേധിച്ചതോടെ ബഹളമായി. ഗീതാ ഗോപിനാഥി​​​െൻറ പിതാവിൽ നിന്ന്​ പച്ചക്കറി വാങ്ങുന്നതി​​​െൻറ പണം കൃത്യമായി കൃഷി വകുപ്പ് കൊടുക്കുന്നുണ്ട്. അതേസമയം വട്ടവട പച്ചക്കറി സൊസൈറ്റി അടക്കമുള്ളവര്‍ക്ക് സര്‍ക്കാര്‍ പണം നല്‍കുന്നില്ലെന്ന് സതീശന്‍ കുറ്റപ്പെടുത്തി.

ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പോര് മൂലം കൃഷി വകുപ്പില്‍ ഭരണസ്തംഭനമുണ്ടായിരിക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. ഗീതാ ഗോപിനാഥി​​​െൻറ പിതാവിനെക്കുറിച്ച് ആരോപണം ഉന്നയിച്ചപ്പോള്‍ വിഷയത്തില്‍ ഊന്നി നിന്ന് സംസാരിക്കണമെന്ന സ്പീക്കറുടെ പരാമര്‍ശം പ്രതിപക്ഷ ബഹളത്തിന് ഇടയാക്കി. അടിയന്തര​ പ്ര​േമയത്തിന്​ അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച്​ പ്രതിപക്ഷം സഭ വിട്ടിറിങ്ങുകയും ചെയ്​തു. 

Tags:    
News Summary - kerala assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.