പ്രതിപക്ഷ ബഹളം: നിയമസഭ നിർത്തിവെച്ചു

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടർന്ന്​ നിയമസഭ നടപടികൾ നിർത്തിവെച്ചു. ബജറ്റ്​ ചോർച്ച വിവാദം ചർച്ച ചെയ്യണമെന്ന്​ ആവശ്യപ്പെട്ട്​​ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന്​ നോട്ടീസ്​ നൽകിയിരുന്നു. തുടർന്ന്​ മുഖ്യമന്ത്രിയും ധനമന്ത്രിയും സഭയിൽ വിശദീകരണം നടത്തിയെങ്കിലും ഇതിൽ തൃപ്​തരാകതെ പ്രതിപക്ഷം ബഹളം തുടരുകയായിരുന്നു.

ബജറ്റ്​ ചോർന്ന സംഭവത്തിൽ ധനമന്ത്രി തോമസ്​ ​െഎസക്​ സഭയിൽ ​ മാപ്പ്​ പറയുമെന്ന്​ പ്രതീക്ഷിച്ചിരുന്നതായി പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല പറഞ്ഞു. ബജറ്റ്​ ചോർച്ചയുടെ ഉത്തരവാദിത്വം ധനമന്ത്രിക്കാണ്​ കെ.പി.സി.സി ഉപാധ്യക്ഷൻ വി.ഡി.സതീശൻ എം.എൽ.എ പറഞ്ഞു.

മുഖ്യമ​ന്ത്രി പിണറായി വിജയനെതിരായ ആർ.എസ്.​എസ്​​ നേതാവി​​െൻറ വധഭീഷണിയെ  അപലപിച്ചുകൊണ്ടുള്ള പ്രമേയവും നിയമസഭ പാസാക്കി. ബി.ജെ.പി എം.എൽ.എ ഒ. രാജഗോപാൽ ഇന്ന്​ സഭയിൽ ഹാജരായിരുന്നി​ല്ല.

Tags:    
News Summary - kerala assembly stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.