നിയമസഭയിലെ അതിക്രമങ്ങളുടെ ദൃശ്യങ്ങൾ

നിയമസഭ കയ്യാങ്കളിക്കേസിൽ സർക്കാറിന് തിരിച്ചടി; മന്ത്രി ശിവൻ കുട്ടി അടക്കം വിചാരണ നേരിടണം - സുപ്രീംകോടതി

ന്യൂഡൽഹി: നിയമസഭ കയ്യാങ്കളിക്കേസിൽ സംസ്ഥാന സർക്കാറിന് സുപ്രീംകോടതിയിൽ തിരിച്ചടി. കേസ് അവസാനിപ്പിക്കാൻ അനുമതി തേടി സർക്കാർ സമർപ്പിച്ച ഹരജി കോടതി തള്ളി. കേസ് പിൻവലിക്കാനാകില്ലെന്നും മന്ത്രി വി. ശിവൻകുട്ടി അടക്കം ആറു പ്രതികളും വിചാരണ നേരിടണമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് വിധിച്ചു. മന്ത്രി ശിവൻ കുട്ടിയെ കൂടാതെ മുൻ മ​ന്ത്രി​മാ​രാ​യ ഇ.​പി. ജ​യ​രാ​ജ​ൻ, കെ.​ടി. ജ​ലീ​ൽ, മുൻ എം.എൽ.എമാരാ‍യ കെ. അജിത്, സി.കെ. സദാശിവൻ, കെ. കുഞ്ഞഹമ്മദ് എന്നിവരാണ് പ്രതികൾ.

നിയമസഭ പരിരക്ഷ ക്രിമിനൽ കുറ്റം ചെയ്യാനുള്ള പരിരക്ഷയല്ലെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി. എം.എൽ.എമാരുടെ അവകാശം ഭരണഘടനാ ഉത്തരവാദിത്തം നിറവേറ്റാൻ മാത്രമാണ്. ജനപ്രതിനിധികൾക്ക് എപ്പോഴും പ്രത്യേക പരിരക്ഷ അവകാശപ്പെടാനാകില്ല. എം.എൽ.എമാർക്ക് പ്രത്യേക പരിഗണനയില്ലെന്നും അക്രമങ്ങൾക്ക് പ്രത്യേക പരിരക്ഷ നൽകാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

എല്ലാ കാര്യത്തിലും അഭിപ്രായ സ്വാതന്ത്ര്യം വിവക്ഷിക്കുമ്പോൾ തന്നെ പൊതുമുതൽ നശിപ്പിക്കാൻ സ്വാതന്ത്ര്യമില്ലെന്ന് ഒാർക്കണം. പൊതുമുതൽ നശിപ്പിച്ചു കൊണ്ടുള്ള പ്രതിഷേധം പോലുള്ള ക്രിമിനൽ നടപടികൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ഭാഗമാവില്ല. ഇത്തരം പ്രവൃത്തികൾ അംഗീകരിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.


ക്രിമിനൽ കേസ് പിൻവലിക്കാനുള്ള അപേക്ഷ ശരിയല്ല. സർക്കാർ പ്രോസിക്യൂട്ടറുടെ നടപടി അംഗീകരിക്കാനാവില്ല. പരിരക്ഷ തേടുന്നത് ഭരണഘടനയോടുള്ള വഞ്ചനയാണ്. ക്രിമിനിൽ കേസ് പിൻവലിക്കാനുള്ള അപേക്ഷ ഭരണഘടനാവിരുദ്ധമാണ്. അത് സ്വാഭാവിക നീതിയുടെ നിഷേധമാകും. പൊതുജന വിശ്വാസ്യതയുടെ ബാധ്യത നിയമസഭാംഗത്തിനുണ്ട്. സഭയിലെ അക്രമം നിയമസഭാ നടപടികളുടെ ഭാഗമായി കാണാനാവില്ലെന്നും രണ്ടംഗ ബെഞ്ച് വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.

നേരത്തെ, ഹരജി പരിഗണിക്കവേ സംസ്ഥാന സർക്കാറിനെ രൂക്ഷ വിമർശനമാണ് സുപ്രീംകോടതി നടത്തിയത്. വി. ​ശി​വ​ൻ​കു​ട്ടി അ​ട​ക്ക​മു​ള്ള സി.​പി.​എം എം.​എ​ൽ.​എ​മാ​ർ ന​ട​ത്തി​യ അ​ക്ര​മം അ​സ്വീ​കാ​ര്യ​മാ​ണെ​ന്നും അ​വ​ർ പൊ​തു​സ്വ​ത്ത്​ ന​ശി​പ്പി​ച്ച​ത്​ പൊ​റു​ക്കാ​നാ​കി​ല്ലെ​ന്നും കോ​ട​തി അഭിപ്രായപ്പെട്ടിരുന്നു.

2015ൽ യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​െൻറ കാ​ല​ത്ത് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബ​ജ​റ്റ്​ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്​ ത​ട​യാ​ൻ പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ നി​യ​മ​സ​ഭ​യി​ൽ ന​ട​ത്തി​യ അ​തി​ക്ര​മ​ങ്ങ​ളാ​ണ്​ കേ​സി​നാ​ധാ​രം. നിയമസഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ, മ​ന്ത്രി​മാ​രാ​യ ഇ.​പി. ജ​യ​രാ​ജ​ൻ, കെ.​ടി. ജ​ലീ​ൽ, അന്നത്തെ എം.എൽ.എമാരായിരുന്ന വി. ശിവൻകുട്ടി, കെ. അജിത്, സി.കെ. സദാശിവൻ, കെ. കുഞ്ഞഹമ്മദ് എന്നിവർ വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന്​ ഉ​ത്ത​ര​വു​ണ്ടാ​യി.


കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ മന്ത്രി വി. ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ തുടങ്ങിയവരും കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ബാ​ഹ്യ​സ്വാ​ധീ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് പി​ൻ​വ​ലി​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കി​യ​തെ​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ്​ തി​രു​വ​ന​ന്ത​പു​രം സി.​ജെ.​എം കോ​ട​തി​യു​ടെ ഉ​ത്ത​ര​വു​ണ്ടാ​യ​ത്. തു​ട​ർ​ന്ന്,​ ശി​വ​ൻ​കു​ട്ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​ക്കാ​റിന്‍റെ നി​ല​പാ​ട്​ കോ​ട​തി​യി​ൽ അ​റി​യി​ക്കു​ന്ന​തി​ൽ വീ​ഴ്​​ച​വ​രു​ത്തി​യെ​ന്ന് ആ​രോ​പി​ച്ച്​ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ർ ഒാ​ഫ്​ പ്രോ​സി​ക്യൂ​ഷ​നാ​യി​രു​ന്ന വ​നി​ത​യെ​ മാ​റ്റുകയും ചെയ്തു.

കൈ​യാ​ങ്ക​ളിയിൽ​ മ​ന്ത്രി​മാ​ര​ട​ങ്ങു​ന്ന സാ​മാ​ജി​ക​ർ​ക്കെ​തി​രെ എ​ടു​ത്ത കേ​സ് അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ആ​വ​ശ്യം ത​ള്ളി​യ സി.​ജെ.​എം കോ​ട​തി ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യാ​ണ് ഹൈ​കോ​ട​തി ത​ള്ളി​യ​ത്. ​െത​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ൾ​ക്ക്​ സ​ഭ​യു​ടെ അ​ന്ത​സ്സ്​ സം​ര​ക്ഷി​ക്കാ​നു​ള്ള ധാ​ർ​മി​ക ചു​മ​ത​ല​യു​ണ്ടെ​ന്ന​ത​ട​ക്കം വി​ല​യി​രു​ത്തി കേ​സ് പി​ൻ​വ​ലി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന സർക്കാർ ആ​വ​ശ്യം കോടതി നി​ഷേ​ധി​ച്ചു.


തുടർന്നാണ് ഹൈ​കോ​ട​തി വിധിക്കെതിരെ കേരള സർക്കാർ സു​പ്രീം​കോ​ട​തി​യെ സമീപിച്ചത്. നി​യ​മ​പ​ര​മാ​യ വ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​ൽ ഹൈ​കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചി​ന്​ വീ​ഴ്ച പ​റ്റി​യെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി അ​പ്പീ​ൽ ന​ൽ​കാ​മെ​ന്ന അ​ഡീ​ഷ​ന​ൽ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ൽ കെ.​കെ. ര​വീ​ന്ദ്ര​നാ​ഥിന്‍റെ നി​യ​മോ​പ​ദേ​ശ​ത്തിലാണ് സുപ്രീംകോടതിയിൽ സർക്കാർ​ ഹരജി​ ന​ൽ​കി​യ​ത്.

സംഘർഷത്തിനിടെ കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നു

'നിയമനിർമാണ സഭകളിലെ അംഗത്വം നിയമങ്ങളിൽനിന്ന്​ ഒഴിവാകാനുള്ളതല്ല'

ന്യൂ​ഡ​ൽ​ഹി: നി​യ​മ​നി​ർ​മാ​ണ സ​ഭ​യി​ലെ അം​ഗ​ങ്ങ​ൾ​ക്കു​ള്ള അ​വ​കാ​ശ​വും പ്ര​ത്യേ​ക പ​രി​ര​ക്ഷ​യും രാ​ജ്യ​ത്തെ പൊ​തു​നി​യ​മ​ങ്ങ​ളി​ൽ​നി​ന്ന്​​ ഒ​ഴി​വാ​കാ​നു​ള്ള മാ​ർ​ഗ​മ​ല്ലെ​ന്ന്​ നി​യ​മ​സ​ഭ കൈ​യാ​ങ്ക​ളി​ക്കേ​സി​ൽ സു​പ്രീം​കോ​ട​തി വി​ധി എം.​എ​ൽ.​എ​മാ​രെ​യും എം.​പി​മാ​രെ​യും ഒാ​ർ​മി​പ്പി​ച്ചു. പ്ര​തി​ഷേ​ധ​ത്തി​െൻറ പേ​രി​ൽ നാ​ശം​വ​രു​ത്തു​ന്ന​തി​നോ​ട്​ സ​ഹി​ഷ്​​ണു​ത അ​രു​തെ​ന്ന​കാ​ര്യ​ത്തി​ൽ​ സു​പ്രീം​കോ​ട​തി​യും പാ​ർ​ല​മെൻറും സ​മ​വാ​യ​ത്തി​ലാ​ണെ​ന്ന്​ ജ​സ്​​റ്റി​സ്​ ച​ന്ദ്ര​ചൂ​ഡ്​ ത​െൻറ വി​ധി​ന്യാ​യ​ത്തി​ൽ വ്യ​ക്​​ത​മാ​ക്കി.

ക്രി​മി​ന​ൽ നി​യ​മ​ത്തി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന വാ​ദം​ ത​ന്നെ നി​യ​മ നി​ർ​മാ​താ​ക്ക​ളെ​ന്ന നി​ല​യി​ൽ ജ​ന​പ്ര​തി​നി​ധി​ക​ള​ു​ടെ പെ​രു​മാ​റ്റ​ത്തി​ൽ​നി​ന്നു​മു​ണ്ടാ​കേ​ണ്ട വി​ശ്വാ​സ്യ​ത​യോ​ടു​ള്ള വ​ഞ്ച​ന​യാ​ണെ​ന്നും സ​ു​പ്രീം​കോ​ട​തി കൂ​ട്ടി​ച്ചേ​ർ​ത്തു. എം.​എ​ൽ.​എ​ക്ക്​ നി​യ​മ​സ​ഭ​യി​ൽ പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ട്. അ​തു​പോ​ലെ അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ​വു​മു​ണ്ട്. എ​ന്നാ​ൽ, ആ ​അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യം നി​ല​വി​ലു​ള്ള ഉ​ത്ത​ര​വു​ക​ൾ​ക്കും ച​ട്ട​ങ്ങ​ൾ​ക്കും വി​ധേ​യ​മാ​ണ്. നി​യ​മ​സ​ഭ​യി​ൽ സം​സാ​രി​ക്കു​ന്ന​തി​നും വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു​ം എം.​എ​ൽ.​എ​ക്ക്​ പ്ര​ത്യേ​ക സം​ര​ക്ഷ​ണ​മു​ണ്ട്. ​

ആ​റ്​ പ്ര​തി​ക​ൾ​ക്കു​മെ​തി​രാ​യ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി പി​ൻ​വ​ലി​ക്കാ​നു​ള്ള അ​പേ​ക്ഷ​യു​ടെ അ​ടി​സ്​​ഥാ​നം ഭ​ര​ണ​ഘ​ട​ന​യു​ടെ 194ാം അ​നു​ച്ഛേ​ദം സം​ബ​ന്ധി​ച്ച്​ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​ർ​ക്കു​ള്ള തെ​റ്റി​ദ്ധാ​ര​ണ​യാ​ണ്. പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി ത​ട​യാ​മെ​ന്ന ആ ​ധാ​ര​ണ​യി​ലൂ​ടെ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​ർ ഭ​ര​ണ​ഘ​ട​നാ വ്യ​വ​സ്​​ഥ​ക​ളെ വ​ഞ്ചി​ക്കു​ക​യാ​ണ്. മാ​ത്ര​മ​ല്ല, നി​യ​മ​നി​ർ​മാ​ണ സ​ഭ​ക​ളി​ലേ​ക്ക്​ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ ക്രി​മി​ന​ൽ നി​യ​മ​ങ്ങ​ൾ​ക്ക്​ മു​ക​ളി​ലാ​ണ്​ എ​ന്ന തെ​റ്റി​ദ്ധാ​ര​ണ​യു​മാ​യാ​ണ്​ മു​ന്നോ​ട്ടു​നീ​ങ്ങു​ന്ന​ത്.

പ്ര​തി​ക​ൾ അ​ക്ര​മം ന​ട​ത്തു​ന്ന​തി​ന്​ തെ​ളി​വാ​യ വി​ഡി​യോ ഏ​തെ​ങ്കി​ലും സ്വ​കാ​ര്യ ദേ​ശീ​യ ചാ​ന​ലു​ക​ളി​ൽ നി​ന്ന​ല്ല, നി​യ​മ​സ​ഭ​യു​ടെ ആ​ഭ്യ​ന്ത​ര റെ​​ക്കോ​ഡി​ൽ​നി​ന്ന്​ എ​ടു​ത്ത​താ​ണ്. അ​ത്​ എ​ടു​ത്ത​ത്​ സ്​​പീ​ക്ക​റു​ടെ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണെ​ന്നും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നു​മു​ള്ള വാ​ദ​ങ്ങ​ളും സു​പ്രീം​കോ​ട​തി ത​ള്ളി.

Tags:    
News Summary - Kerala Assembly ruckus case: Supreme court Verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.