തദ്ദേശ തെര​ഞ്ഞെടുപ്പിനേക്കാൾ ഭൂരിപക്ഷം വർധിപ്പിച്ച് യു.ഡി.എഫ്

ക​ൽ​പ​റ്റ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഭൂ​രി​പ​ക്ഷം വ​ർ​ധി​പ്പി​ച്ച് യു.​ഡി.​എ​ഫ്. വ​യ​നാ​ട്ടി​ൽ ആ​കെ​യു​ള്ള മൂ​ന്ന് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​ത​ന്നെ യു.​ഡി.​എ​ഫി​ന് വ്യ​ക്ത​മാ​യ ആ​ധി​പ​ത്യം ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​തി​നേ​ക്കാ​ൾ വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലും യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ ജ​യി​ച്ചു​ക​യ​റി​യ​ത്.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ൽ​പ​റ്റ മ​ണ്ഡ​ല​ത്തി​ൽ ആ​കെ 10,682 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷം മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ൽ നാ​ലു മാ​സം ക​ഴി​ഞ്ഞു​ള്ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​തി​ന്റെ നാ​ലി​ര​ട്ടി​യാ​ണ് ടി. ​സി​ദ്ദീ​ഖി​ന് ഇ​ത്ത​വ​ണ ഭൂ​രി​പ​ക്ഷം ല​ഭി​ച്ച​ത്. മ​ണ്ഡ​ല​ത്തി​ൽ ആ​കെ 79,050 വോ​ട്ട് യു.​ഡി.​എ​ഫ് നേ​ടി​യ​പ്പോ​ൾ 68,368 വോ​ട്ടാ​ണ് എ​ൽ.​ഡി.​എ​ഫ് ക​ര​സ്ഥ​മാ​ക്കി​യ​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ൽ​പ​റ്റ മു​നി​സി​പ്പാ​ലി​റ്റി യു.​ഡി.​എ​ഫി​ന് ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും മ​ണ്ഡ​ല പ​രി​ധി​യി​ലെ 10 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ എ​ട്ടി​ലും അ​വ​ർ​ക്കാ​യി​രു​ന്നു ആ​ധി​പ​ത്യം. മ​ണ്ഡ​ലം പ​രി​ധി​യി​ൽ ആ​കെ​യു​ള്ള 173 ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ൽ സ്വ​ത​ന്ത്ര​ര​ട​ക്കം 107 സ്ഥ​ല​ത്തും യു.​ഡി.​എ​ഫ് ജ​യി​ച്ചു​ക​യ​റി.

എ​ൽ.​ഡി.​എ​ഫി​നാ​ക​ട്ടെ സ്വ​ത​ന്ത്ര​ര​ട​ക്കം 61 ഇ​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​യി​രു​ന്നു വി​ജ​യം. ക​ൽ​പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലും യു.​ഡി.​എ​ഫി​ന് വ്യ​ക്ത​മാ​യ ആ​ധി​പ​ത്യം നേ​ടാ​നാ​യി​രു​ന്നു. ആ​കെ​യു​ള്ള 16 ഡി​വി​ഷ​നു​ക​ളി​ൽ 14 ഇ​ട​ത്തും യു.​ഡി.​എ​ഫാ​ണ് വെ​ന്നി​ക്കൊ​ടി പാ​റി​ച്ച​ത്. ക​ൽ​പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ലം പ​രി​ധി​യി​ലെ ജി​ല്ല പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ളി​ൽ ഒ​ന്നി​ൽ​പോ​ലും എ​ൽ.​ഡി.​എ​ഫി​ന് വി​ജ​യി​ക്കാ​നാ​യി​ല്ലെ​ന്ന​തും അ​ന്ന് ഏ​റെ ച​ർ​ച്ച​യാ​യി​രു​ന്നു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി മ​ണ്ഡ​ല​ത്തി​ൽ 2781 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷം മാ​ത്ര​മാ​ണ് ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫി​ന് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​ലാം ത​വ​ണ​യും ജ​ന​വി​ധി തേ​ടി​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്റെ ഭൂ​രി​പ​ക്ഷം ഉ​യ​ർ​ന്നു. 75,911 വോ​ട്ട് യു.​ഡി.​എ​ഫും 73,130 വോ​ട്ട് എ​ൽ.​ഡി.​എ​ഫു​മാ​ണ് ഡി​സം​ബ​റി​ൽ ന​ട​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ല​ത്തി​ൽ ത​ങ്ങ​ളു​ടെ പെ​ട്ടി​യി​ലാ​ക്കി​യ​ത്. 10 വ​ർ​ഷ​മാ​യി ഭ​രി​ക്കു​ന്ന സു​ൽ​ത്താ​ൻ ബ​ത്തേ​രി ന​ഗ​ര​സ​ഭ എ​ൽ.​ഡി.​എ​ഫി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത് യു.​ഡി.​എ​ഫി​ന് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ ക​രു​ത്താ​യി മാ​റി​യി​രു​ന്നു.

മ​ണ്ഡ​ല പ​രി​ധി​യി​ലെ ഏ​ഴു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്നു​ള്ള 74 വാ​ർ​ഡു​ക​ളും യു.​ഡി.​എ​ഫ് കൈ​ക്ക​ലാ​ക്കി​യ​പ്പോ​ൾ എ​ൽ.​ഡി.​എ​ഫി​ന് 53 വാ​ർ​ഡു​ക​ളാ​ണ് ല​ഭി​ച്ച​ത്. ജി​ല്ല പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ൽ ഒ​ന്നി​ൽ മാ​ത്ര​മാ​ണ് എ​ൽ.​ഡി.​എ​ഫി​ന് ഈ ​മ​ണ്ഡ​ല​ത്തി​ൽ ജ​യി​ക്കാ​നാ​യ​ത്. മാ​ന​ന്ത​വാ​ടി മ​ണ്ഡ​ല​ത്തി​ൽ ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫി​ന് വ്യ​ക്ത​മാ​യ മേ​ൽ​ക്കൈ ല​ഭി​ച്ചി​രു​ന്നു. എ​ൽ.​ഡി.​എ​ഫി​നെ​ക്കാ​ളും 11,548 വോ​ട്ട് മ​ണ്ഡ​ല​ത്തി​ൽ യു.​ഡി.​എ​ഫ് അ​ധി​കം നേ​ടി​യി​രു​ന്നു. 73,680 വോ​ട്ടാ​ണ് യു.​ഡി.​എ​ഫി​ന് മൊ​ത്തം ല​ഭി​ച്ച​ത്. എ​ൽ.​ഡി.​എ​ഫി​നാ​ക​ട്ടെ 62,132ഉം. ​എ​ന്നാ​ൽ, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ഷാ വി​ജ​യ​ൻ 10,543 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷം നേ​ടി​യാ​ണ് വി​ജ​യി​ച്ച​ത്.

മ​ന്ത്രി ഒ.​ആ​ർ. കേ​ളു​വി​ന്റെ മ​ണ്ഡ​ല​ത്തി​ൽ തി​രു​നെ​ല്ലി ഒ​ഴി​കെ​യു​ള്ള എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് തൂ​ക്കി​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ 89 വാ​ർ​ഡു​ക​ളി​ൽ യു.​ഡി.​എ​ഫ് വി​ജ​യി​ച്ച​പ്പോ​ൾ 34 ഇ​ട​ത്ത് മാ​ത്ര​മാ​യി​രു​ന്നു എ​ൽ.​ഡി.​എ​ഫ് വി​ജ​യം. 1120 വോ​ട്ടി​ന്റെ മേ​ൽ​ക്കൈ മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യി​ൽ മാ​ത്രം യു.​ഡി.​എ​ഫ് നേ​ടി​യി​രു​ന്നു. മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ആ​കെ​യു​ള്ള 14 ഡി​വി​ഷ​നു​ക​ളി​ൽ 10ലും ​യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് വി​ജ​യി​ച്ച​ത്.

Tags:    
News Summary - UDF increases its majority compared to the local body elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.