തിരുവനന്തപുരം: സ്വന്തം യൂട്യൂബ് ചാനലിലൂടെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.എം. എബ്രഹാമിനെതിരെ അധിക്ഷേപം പരാമർശം നടത്തിയ വിരമിച്ച ഹൈകോടതി ജഡ്ജി കെമാൽപാഷക്ക് തിരിച്ചടി.
‘ജഡ്ജ് കെമാൽ പാഷ വോയിസ്’ എന്ന് സ്വന്തം യൂട്യൂബ് ചാനൽ വഴി നടത്തിയ വ്യക്തിപരമായ അധിക്ഷേപപരാമർശങ്ങൾക്കെതിരെ ഡോ. കെ.എം. എബ്രഹാം അയച്ച വക്കീൽ നോട്ടീസിനെ തുടർന്ന് കെമാൽ പാഷ വീഡിയോ പിൻവലിച്ച് വക്കീൽ നോട്ടീസിന് മറുപടി നൽകുകയും ചെയ്തു.
വിജിലൻസ് തള്ളിയ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ ഹൈകോടതി കെ.എം. എബ്രഹാമിനെതിരെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടതിനെ തുടർന്നാണ്, അധിക്ഷേപ പരാമർശങ്ങളടങ്ങിയ വീഡിയോ കെമാൽ പാഷ സ്വന്തം യൂട്യൂബ് ചാനലിൽ ചെയ്തത്. ഏപ്രിൽ 11,20 തീയ്യതികളിൽ ചെയ്ത രണ്ട് വീഡിയോകളിലായാണ് കെമാൽ പാഷയുടെ വിവാദ പരാമർശങ്ങളുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.