​റെക്കോഡ് പോളിങ്ങിന്​ കാരണം രാഹുൽ തരംഗം -കെ.സി. വേണുഗോപാൽ

ആലപ്പുഴ: കേരളത്തിൽ ശക്തമായ രാഹുൽ തരംഗമുണ്ടെന്നതി​​െൻറ തെളിവാണ് വയനാട്ടിലെ ​െറ​േക്കാഡ് പോളിങ്​ ശതമാനമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. കേരളത്തിലെ മറ്റ്​ മണ്ഡലങ്ങളിലും ഈ ആവേശം പോളിങ്ങിൽ പ്രതിഫലിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 80 ശതമാനത്തിലേറെ പോളിങ്​ നടന്ന വയനാട്ടിൽ രാഹുൽ രാജ്യത്തെതന്നെ ​െറ​േക്കാഡ് ഭൂരിപക്ഷത്തോടെ വിജയിക്കും.

ഏറ്റവുമുയർന്ന വോട്ടിങ്​ രേഖപ്പെടുത്തിയ കേരളത്തിലെ 20 സീറ്റിലും യു.ഡി.എഫ് വിജയിക്കും. കേന്ദ്രത്തിൽ കോൺഗ്രസി​​െൻറ നേതൃത്വത്തിലുള്ള മതേതര സർക്കാർ അധികാരത്തിൽ വരുന്നതിന് കേരളത്തിൽ യു.ഡി.എഫ് നേടുന്ന ഈ സീറ്റുകൾ വലിയ പങ്കുവഹിക്കുമെന്നും വേണുഗോപാൽ പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - KC Venugopal React to Lok Sabha Election Polling -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.