കെ.സി. റോസക്കുട്ടി കോൺഗ്രസ് വിട്ടത് ഗൗരവമായി കാണുന്നില്ല -ചെന്നിത്തല
കാസർകോട്: കെ.പി.സി.സി വൈസ് പ്രസിഡന്‍റ് കെ.സി. റോസക്കുട്ടി കോൺഗ്രസിൽ നിന്ന് രാജിവെച്ച സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റോസക്കുട്ടി കോൺഗ്രസ് വിട്ടത് ഗൗരവമായി കാണുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. റോസക്കുട്ടിക്ക് നൽകാവുന്നതിലും അധികം കോൺഗ്രസ് നൽകിയിട്ടുണ്ടെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കൽപ്പറ്റ മണ്ഡലത്തിൽ സ്ഥാനാർഥിയായി പരിഗണിച്ചില്ലെന്ന് ആരോപിച്ചാണ് മുതിർന്ന നേതാവായ കെ.സി. റോസക്കുട്ടി കോൺഗ്രസ് വിട്ടത്. കെ.പി.സി.സി വൈസ് പ്രസിഡന്റും എ.ഐ.സി.സി അംഗത്വവും പാർട്ടി പ്രാഥമിക അംഗത്വവും റോസക്കുട്ടി രാജിവെച്ചു. 1991ൽ സുൽത്താൻ ബത്തേരി എം.എൽ.എയും വനിത കമീഷൻ മുൻ അധ്യക്ഷയുമായിരുന്നു.
കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ റോസക്കുട്ടി സി.പി.എമ്മിൽ ചേർന്നു. ഇതിന്‍റെ ഭാഗമായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി, ജില്ല സെക്രട്ടറി പി. ഗഗാറിൻ എന്നിവർ റോസക്കുട്ടിയുടെ വസതിയിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.