കണ്ണൂർ: കായലോട് ആത്മഹത്യ ചെയ്ത റസീനയുടെ ആൺ സുഹൃത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി. പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കെയാണ് ഇയാൾ പൊലീസ് സ്റ്റേഷനിൽ ഹാജരായത്. ശനിയാഴ്ച രാവിലെ പിണറായി പൊലീസ് സ്റ്റേഷനിലാണ് റസീനയുടെ സുഹൃത്തായ റഹീസ് ഹാജരായത്. മയ്യിൽ സ്വദേശിയാണ് ഇയാൾ. റഹീസിന്‍റെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തും.
റസീന ആണ്‍സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരിക്കെ മൂന്നു ബൈക്കുകളില്‍ എത്തിയ പ്രതികള്‍ മോശമായി സംസാരിച്ചെന്നും തുടർന്നുണ്ടായ മനോവിഷമത്തിലാണ് യുവതി ആത്മഹത്യ ക്കുറിപ്പിൽ നിന്ന് വ്യക്തമാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് കായലോട് നടന്നത് എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തത വരാൻ രഹീസിന്‍റെ മൊഴി സഹായകമാകും. റഹീസിന്‍റെ മൊബൈൽ ഫോൺ പ്രതികൾ തട്ടിയെടുത്തെന്നും ആരോപണമുണ്ട്.
അതേസമയം, റസീനയുടെ ആത്മഹത്യയിൽ ഗുരുതര പരാതിയുമായി മാതാവ് രംഗത്തെത്തി. റസീനയെ സാമ്പത്തിക ചൂഷണത്തിന് വിധേയമാക്കിയെന്നാണ് കുടുംബം പ്രധാനമായും ആരോപിച്ചിരിക്കുന്നത്. കേസില്‍ നിരപരാധികളെ അറസ്റ്റ് ചെയ്തെന്ന് ആരോപിച്ച് പിണറായി പൊലീസ് സ്റ്റേഷനിലേക്ക് ഇന്ന് എസ്.ഡി.പി.ഐ മാര്‍ച്ച് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.