കവിയൂർ കേസ്: തുടരന്വേഷണറിപ്പോർട്ടിൽ വാദം 15ന്​

തിരുവനന്തപുരം: കവിയൂർ പീഡനക്കേസിലെ നാലാം തുടരന്വേഷണ റിപ്പോർട്ടിൽ വാദം ​​െഫബ്രുവരി 15 ന് കോടതി പരിഗണിക്കും. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയാണ് വാദം കേൾക്കുക. പിതാവ്​ ​ പെൺകുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് സി.ബി.ഐ പുതിയ റിപ്പോർട്ടിൽ പറയുന്നത്. സി.ബി.ഐ നേരത്തേ സമർപ്പിച്ചിരുന്ന മൂന്ന്​ അന്വേഷണ റിപ്പോർട്ടുകളിലും പിതാവാണ്​ പെൺകുട്ടിയെ പീഡിപ്പിച്ചതെന്നായിരുന്നു കണ്ടെത്തൽ. 2004 സെപ്റ്റംബർ 28നാണ് കവിയൂരി​ലെ ക്ഷേത്ര പൂജാരിയും കുടുംബവും കൂട്ട ആത്മഹത്യ ചെയ്തത്​. കേസിലെ ഏക പ്രതി ലതാ നായരെന്നാണ് സി.ബി.ഐ കണ്ടെത്തൽ.

Tags:    
News Summary - Kaviyoor Case -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.