ഇരുമ്പ് ഗോവണി വൈദ്യുതി ലൈനിൽ വീണ് ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു

ക​ട്ട​പ്പ​ന: ഇ​രു​മ്പ് ഗോ​വ​ണി വൈ​ദ്യു​തി ലൈ​നി​ലേ​ക്ക്​ മ​റി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ഗൃ​ഹ​നാ​ഥ​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു. ക​ട്ട​പ്പ​ന സ്വ​ർ​ണ​വി​ലാ​സം പ​താ​യി​ൽ സ​ജി ജോ​സ​ഫാ​ണ് (47) മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ ഏ​ല​ത്തോ​ട്ട​ത്തി​ൽ മ​ര​ത്തി​ന്റെ ശി​ഖ​രം മു​റി​ക്കു​ന്ന​തി​നി​ടെ ഗോ​വ​ണി തെ​ന്നി​മാ​റി​യാ​ണ് അ​പ​ക​ടം. വീ​ടി​ന് സ​മീ​പ​ത്ത് പാ​ട്ട​ത്തി​നെ​ടു​ത്ത ഏ​ല​ത്തോ​ട്ട​ത്തി​ലെ മ​ര​ങ്ങ​ളു​ടെ ശി​ഖ​രം മു​റി​ച്ചു​മാ​റ്റാ​ൻ ഇ​രു​മ്പ് ഗോ​വ​ണി ചാ​രി ശി​ഖ​രം മു​റി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ഗോ​വ​ണി തെ​ന്നി സ​മീ​പ​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് മ​റി​ഞ്ഞു​വീ​ണു.

ശ​ബ്ദം കേ​ട്ടെ​ത്തി​യ അ​യ​ൽ​വാ​സി​ക​ളാ​ണ് സ​ജി ഷോ​ക്കേ​റ്റ് നി​ല​ത്ത് കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ൻ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ക​ർ​ഷ​നാ​യ സ​ജി ഏ​താ​നും നാ​ൾ മു​മ്പാ​ണ് കൃ​ഷി ചെ​യ്യാ​ൻ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത​ത്.

ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന്​ ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും. ഭാ​ര്യ: സോ​ഫി​യ. മ​ക്ക​ൾ: ജോ​മോ​ൻ, ജോ​ബി.

Tags:    
News Summary - Kattappana man died of electric shock

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.