Posted On
date_range Updated On
date_range കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ രണ്ടുപേർക്ക് കൂടി കോവിഡ്
തിരുവനന്തപുരം: കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ രണ്ട് ജീവനക്കാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഡിപ്പോയിലെ ഡ്രൈവർക്ക് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. വിമാനത്താവളത്തിലേക്കുള്ള ഡ്യൂട്ടിയും ഇയാൾ നോക്കിയിരുന്നു. ആയിരത്തിലധികം പേരുമായി ഡ്രൈവർ സമ്പർക്കം പുലർത്തിയതായാണ് വിവരം.
ബാലരാമപുരം പഞ്ചായത്തിൽ ഉൾപ്പെടെ പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. അടിമലത്തുറയിൽ 20 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ പുല്ലുവിളയും പൂന്തുറയും വലിയ ക്ലസ്റ്ററുകളായി കണ്ടെത്തിയിരുന്നു. ഇവിടെ പ്രദേശിക സാമൂഹിക വ്യാപനമുണ്ടായതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.