കായംകുളം: തർക്കത്തിലുള്ള കറ്റാനം കട്ടച്ചിറ സെൻറ് മേരീസ് പള്ളിയിൽ ഒാർത്തഡോക്സ് വി ഭാഗത്തിെൻറ ശുശ്രൂഷയിൽ യാക്കോബായ വിശ്വാസിയുടെ സംസ്കാരച്ചടങ്ങ്. യാക്കോബായ വിഭാഗ ക്കാരനായ സൺഡേ സ്കൂൾ അധ്യാപകൻ പള്ളിക്കൽ ബിജു ഭവനത്തിൽ ജോർജിെൻറ (79) സംസ്കാരച്ചടങ്ങാണ് ഒാർത്തഡോക്സ് വിഭാഗം പുരോഹിതെൻറ കാർമികത്വത്തിൽ നടന്നത്. സഭയെ മാറ്റിനിർത്തി വീട്ടുകാരുമായി ജില്ല ഭരണകൂടം നടത്തിയ ചർച്ചയിലാണ് ഇതിനു ധാരണയായത്.
സുപ്രീംകോടതി ഉത്തരവിലൂടെ പള്ളിയുടെ അവകാശം ഒാർത്തഡോക്സ് വിഭാഗത്തിന് ലഭിച്ച ദിവസം മുതൽ സെമിത്തേരി അവകാശത്തിനും പ്രാർഥനക്കുമായി പള്ളിക്ക് മുന്നിൽ സമരം നടത്തുന്ന യാക്കോബായ സഭയെ ചർച്ചകളിൽ പെങ്കടുപ്പിച്ചില്ല. പ്രദേശത്ത് നിരോധാനാജ്ഞ പ്രഖ്യാപിച്ചാണ് യാക്കോബായ പ്രതിഷേധം ഒഴിവാക്കിയത്. സമരപ്പന്തലിൽ സംഘടിക്കാൻ പോലും അനുവദിച്ചില്ല. കനത്ത പൊലീസ് ബന്തവസിലായിരുന്നു സംസ്കാര ശുശ്രൂഷ.സംഭവം യാക്കോബായ സഭക്ക് തിരിച്ചടിയും ഒാർത്തഡോക്സ് പക്ഷത്തിന് നേട്ടവുമായി. ഭരണകൂടത്തിെൻറ പിന്തുണ ലഭിച്ചതും നേട്ടമായി ഒാർത്തഡോക്സ് പക്ഷം വിലയിരുത്തുന്നു. ഒാർത്തഡോക്സ് പക്ഷം പള്ളിയിൽ അധികാരം സ്ഥാപിച്ച ശേഷവും തങ്ങളുടെ അംഗങ്ങളുടെ സംസ്കാര ച്ചടങ്ങുകൾ യാക്കോബായ വിഭാഗമാണ് നടത്തിയിരുന്നത്.
വീട്ടിലെ ശശ്രൂഷകൾക്ക് ശേഷം പള്ളിക്ക് മുന്നിലെ കുരിശടിയിൽ െവച്ച് പ്രാർഥന നടത്തി ബന്ധുക്കൾ മാത്രം കല്ലറയിൽ പ്രവേശിക്കുന്ന നടപടിയാണ് സ്വീകരിച്ചിരുന്നത്. യാക്കോബായ വിശ്വാസികളുടെ അവകാശങ്ങൾ നിഷേധിക്കുന്ന സമീപനമാണ് ജില്ല ഭരണകൂടം സ്വീകരിക്കുന്നതെന്ന് ഇടവക ട്രസ്റ്റി അലക്സ് എം. ജോർജ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.