കഠ് വ സംഭവം: ചിത്രം വരച്ച് പ്രതിഷേധിച്ച ദുർഗ മാലതിയുടെ വീടിന് നേരെ കല്ലേറ്

തൃത്താല: കഠ് വയിൽ എട്ടു വയസുകാരിയെ ബലാൽസംഘം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിനെതിരെ ചിത്രം വരച്ച് പ്രതിഷേധിച്ച പാലക്കാട് സ്വദേശിയും ചിത്രകാരിയുമായ ദുർഗ മാലതിയുടെ വീടിന് നേരെ കല്ലേറ്. അർധരാത്രി തൃത്താലയിലെ വീടിന് നേരെയാണ് അജ്ഞാതർ കല്ലെറിഞ്ഞത്. വീടിന് മുറ്റത്ത് നിർത്തിയിട്ടിരുന്ന ജീപ്പിന്‍റെ ചില്ലുകൾ തകർന്നു. ഫേസ്ബുക്കിലൂടെ ദുർഗമാലതിയാണ് ആക്രമണം വിവരം പുറത്തുവിട്ടത്. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: 
ഇന്നലെ രാത്രി അവർ വീടിനുനേരെ കല്ലെറിഞ്ഞു.. വീട്ടിലെ വാഹനത്തിന്റെ ചില്ല് എറിഞ്ഞു ഉടച്ചു... കേട്ടാലറക്കുന്ന തെറികളും വധ പീഡന ഭീഷണികൾ എന്റെ പ്രൊഫെയിലിൽ വന്നു കൂട്ടം കൂട്ടമായി വിളമ്പിക്കൊണ്ടേയിരിക്കുന്നു.. ആരെയും എന്തും പറയാം... മതമെന്ന അവരുടെ വികാരത്തെ എളക്കിവിട്ടാൽ മത്‌ മതേതര പുരോഗമന കേരളത്തിൽ... അത്‌ ഞാൻ അർഹിക്കുന്നു എന്ന നിലപാടാണു പലയിടത്തുനിന്നുമുള്ള നിശബ്ദതയിൽ എനിക്കു കാണാൻ കഴിയുന്നത്‌... എന്താണു ഞാൻ ചെയ്ത തെറ്റ്‌ ?? പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചവർക്കെതിരെ ചിത്രങ്ങൾ വരച്ചു.... അത്‌ ഒരു മതത്തിനുമെതിരല്ല എന്നു പലതവണ പോസ്റ്റിലൂടെയും ലൈവിലൂടെയും പറയേണ്ട ഗതികേടു വരെ ഉണ്ടായി... ഒരു ജനാധിപത്യ രാജ്യത്താണു ഞാൻ ജീവിക്കുന്നതെന്നു പലപ്പോഴും ഞാൻ എന്നെ തന്നെ ഓർമ്മപ്പെടുത്തി കൊണ്ടിരിക്കുകയാണു... എനിക്ക്‌ നീതികിട്ടിയില്ലെങ്കിൽ ജനാധിപത്യം ഒരു വലിയകളവാണെന്നു വിശ്വസിക്കേണ്ടിവരും...

ഹൈന്ദവ ബിംബങ്ങളെ അപമാനിച്ചെന്ന് ആരോപിച്ച് ദുർഗമാലതിക്ക് നേരെ സംഘപരിവാർ ഭീഷണി ഉയർത്തിരുന്നു. മാലതിക്ക് നേരെ വധഭീഷണിയും അസഭ്യ വര്‍ഷവുമാണ് നടത്തുന്നത്. ചിത്രം പിൻവലിച്ച് മാപ്പു പറഞ്ഞില്ലെങ്കിൽ ജീവൻ നഷ്ടപ്പെടുമെന്നാണ് സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള ഭീഷണി. 

എന്നാൽ, എത്ര ആക്രമണം ഉണ്ടായാലും മാപ്പു പറയില്ലെന്ന് മാലതി വ്യക്തമാക്കിയിട്ടുണ്ട്. മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍വരെ പ്രചരിപ്പിക്കുകയാണ്. പോസ്റ്റുകള്‍ നീക്കം ചെയ്യില്ല. എത്രകാലം ഇവരെ പേടിച്ച് പോസ്റ്റുകള്‍ നീക്കം ചെയ്യും. അങ്ങനെ സുരക്ഷിതയാവേണ്ട. നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നും ദുർഗ മാലതി പറഞ്ഞു. 

Full View

Tags:    
News Summary - Kathua rape murder: Artist Durga malathi House Attacked -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.