കൊച്ചി: ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി. ജയരാജന്‍ അടക്കം ആറുപേർക്കെതിരെ സി.ബി.ഐ സമർപ്പിച്ച അനുബന്ധ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു. സംസ്ഥാന സർക്കാറിെൻറ അനുമതിയില്ലാതെയാണ് യു.എ.പി.എ ചുമത്തിയതെന്നതിനാൽ കുറ്റപത്രം സ്വീകരിക്കരുതെന്ന പ്രതിഭാഗത്തിെൻറ വാദം നിലനിൽക്കെയാണ് എറണാകുളം പ്രത്യേക സി.ബി.െഎ കോടതി കുറ്റപത്രം സ്വീകരിച്ചത്.
യു.എ.പി.എ ചുമത്തിയത് സംബന്ധിച്ച കാര്യങ്ങൾ പിന്നീട് പരിഗണിക്കാമെന്ന് അറിയിച്ച കോടതി, നവംബർ 16ന് ജയരാജൻ അടക്കം ആറ് പ്രതികളും കോടതിയിൽ ഹാജരാവണമെന്ന് നിർദേശിച്ചു. ജയരാജന് പുറമെ സി.പി.എം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി മാവിഞ്ചേരി മധുസൂദനന്‍ (51), തലശ്ശേരി ഈസ്റ്റ് കതിരൂര്‍ കുന്നുമ്മല്‍ വീട്ടില്‍ രാജു എന്ന രാജേഷ് (37), തലശ്ശേരി മീത്തല്‍ വീട്ടില്‍ മഹേഷ് (22), ഈസ്റ്റ് കതിരൂര്‍ കുളപ്പുരത്തുകണ്ടി വീട്ടില്‍ സുനൂട്ടി എന്ന സുനില്‍ കുമാര്‍ (23), കതിരൂര്‍ ചുണ്ടകപ്പോയില്‍ മംഗലശ്ശേരി വീട്ടില്‍ വി.പി. സജിലേഷ് (24) എന്നിവരോടാണ് ഹാജരാവാൻ ആവശ്യപ്പെട്ട് സമൻസ് അയക്കാൻ ഉത്തരവായത്.
മനോജിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കഴിഞ്ഞ 31നാണ് ആറ് പേർക്കെതിരെ സി.ബി.െഎ അനുബന്ധ കുറ്റപത്രം നൽകിയത്. കുറ്റകൃത്യം നടന്നത് കേരളത്തിലായതിനാൽ യു.എ.പി.എ ചുമത്താൻ സംസ്ഥാന സർക്കാറിെൻറ അനുമതി ആവശ്യമാണെന്നും കേന്ദ്രത്തിെൻറ അനുമതിപത്രം മാത്രം ഹാജരാക്കിയുള്ള കുറ്റപത്രം സ്വീകരിക്കരുതെന്നുമാണ് പ്രതിഭാഗം വാദിച്ചത്. എന്നാൽ, കേന്ദ്ര ഏജൻസിയായതിനാൽ സി.ബി.െഎക്ക് കേന്ദ്ര സർക്കാറിെൻറ അനുമതി മാത്രം മതിയെന്നായിരുന്നു സി.ബി.െഎ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.