തിരുവല്ല: പ്രശസ്ത കഥകളി ചെണ്ടമേള ആചാര്യൻ ആയാംകുടി കുട്ടപ്പൻ മാരാർ അന്തരിച്ചു. 93 വയസ്സായിരുന്നു. തിരുവല്ലയിലെ മതിൽഭാഗം മുറിയായിക്കൽ വീട്ടിൽ പുലർച്ചെ അഞ്ചരയോടെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും മാസങ്ങളായി വിശ്രമത്തിലായിരുന്നു. സംസ്കാരം പിന്നീട്.
എട്ട് പതിറ്റാണ്ടായി കഥകളി ലോകത്തെ ചെണ്ട അതികായനായി കുട്ടപ്പൻ മാരാർ അറിയപ്പെടുന്നു. ഗുരു ചെങ്ങന്നൂർ കഥകളി പുരസ്‌കാരം, കേരള കലാമണ്ഡലം പുരസ്‌കാരം, കേരള സർക്കാറിന്‍റെ പല്ലാവൂർ അപ്പുമാരാർ സ്മാരക പുരസ്‌കാരം അടക്കം കേരളത്തിന് അകത്തും പുറത്തും നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
1931ലെ മീന മാസത്തിലെ തിരുവോണത്തിലാണ് കുട്ടപ്പൻ മാരാരുടെ ജനനം. കുഞ്ഞൻ മാരാർ -നാരായണി ദമ്പതികളുടെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.