തിരുവനന്തപുരം: കാട്ടാക്കട സ്വദേശിയും സി.പി.എം. പ്രവര്‍ത്തകനുമായിരുന്ന അശോകന്‍ കൊല്ലപ്പെട്ട കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ എട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ശിക്ഷ വിധിച്ചു. അഞ്ചുപ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും മൂന്ന് പേര്‍ക്ക് ജീവപര്യന്തം തടവുമാണ് തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. എല്ലാ പ്രതികളും 50,000 രൂപ പിഴയും നല്‍കണം.
ആകെ 19 പ്രതികളുണ്ടായിരുന്ന കേസിൽ ശംഭു, ശ്രീജിത്ത്, ഹരി, അമ്പിളി, സന്തോഷ്, സജീവ്, അശോകന്‍, പ്രശാന്ത് എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 19 പ്രതികളിൽ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ മാപ്പുസാക്ഷിയാവുകയും ചെയ്തു. സംഭവത്തില്‍ നേരിട്ടു പങ്കാളികളായ അഞ്ച് പ്രതികള്‍ക്കെതിരെ കൊലക്കുറ്റവും മൂന്ന് പ്രതികള്‍ക്കെതിരെ ഗൂഢാലോചന കുറ്റവുമാണ് കോടതി കണ്ടെത്തിയത്.
2013 മേയ് അഞ്ചിണ് അശോകന്‍ കൊല്ലപ്പെട്ടത്. സംഭവം നടന്ന് 11 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. പ്രധാനപ്രതി ശംഭു പലിശക്ക് പണം നല്‍കിയത് അശോകന്‍ ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണം. അശോകനെ വീട്ടില്‍നിന്നു വിളിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു. കേസിലെ മറ്റ് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.