കശ്മീർ വിവാദ പരാമർശം: കെ.ടി. ജലീലിനെതിരെ കേസെടുക്കാൻ ഉത്തരവ്

ന്യൂഡൽഹി: കശ്മീർ വിവാദ പരാമർശത്തിൽ കെ.ടി. ജലീലിനെതിരെ കേസെടുക്കാൻ ന്യൂഡൽഹി റോസ് അവന്യൂ കോടതി ഉത്തരവിട്ടു. പരാതിക്കാരൻ ആവശ്യപ്പെട്ട പ്രകാരം ഉചിതമായ വകുപ്പുകൾ ചുമത്തി കേസെടുക്കാനാണ് കോടതി നിർദേശം നൽകിയത്.

പരാതിയില്‍ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് പൊലീസ് കോടതിയിൽ നൽകിയിരുന്നു. സമാന പരാതിയില്‍ കേരളത്തില്‍ കേസെടുത്തിട്ടുണ്ടെന്നും കോടതി നിർദേശിച്ചാല്‍ പുതിയ കേസെടുക്കാമെന്നുമായിരുന്നു പൊലീസ് കോടതിയെ അറിയിച്ചത്. എന്തിനാണ് ഒരേ പരാതിയില്‍ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ കേസെടുക്കുന്നതെന്ന് വ്യക്തമാക്കാന്‍ കോടതി പരാതിക്കാരനോട് ആവശ്യപ്പെട്ടിരുന്നു.

ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയില്ലെങ്കിൽ വീണ്ടും കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരൻ വ്യക്തമാക്കി. കശ്മീർ സന്ദർശിച്ചശേഷം ജലീൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലെ 'ഇന്ത്യ അധീന കശ്മീർ', 'ആസാദ് കശ്മീർ' തുടങ്ങിയ പരാമർശങ്ങളാണ് വിവാദമായത്. നേരത്തെ, വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ ജലീലിനെതിരെ പത്തനംതിട്ട പൊലീസും കേസെടുത്തിരുന്നു.

Tags:    
News Summary - Kashmir Controversy: Court order to file case against K.T. Jaleel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.