കാഞ്ഞങ്ങാട്ട്​ മൂന്ന്​ കുട്ടികൾ വെള്ളക്കെട്ടിൽ വീണുമരിച്ചു

കാഞ്ഞങ്ങാട്​: കല്ലൂരാവിക്കടുത്ത്​ ബാവാനഗർ കാപ്പിലിൽ ചതുപ്പിലെ വെള്ളക്കെട്ടിൽവീണ്​ മൂന്ന്​ കുട്ടികൾ മരിച്ച ു. ബാവാനഗറിലെ നൂറുദ്ദീ​​​െൻറ മകൻ ബഷീർ (ആറ്​), നാസറി​​​െൻറ മകൻ അജ്​നാസ് (എട്ട്​)​, സാമിറി​​​െൻറ മകൻ നിഷാദ്​ (ഏഴ്​) എ ന്നിവരാണ്​ മരിച്ചത്​.


വ്യാഴാഴ്​ച വൈകീട്ട്​ ആറോടെയാണ്​ സംഭവം. നോമ്പുതുറക്കാറായ നേരത്ത്​ വീട്ടുകാർ, കുട്ടികൾ അടുത്തടുത്ത വീടുകളിൽ ഉണ്ടാകുമെന്ന്​ കരുതിയതായിരുന്നു. ഈ സമയത്ത്​ കാറ്റോടുകൂടിയ മഴയും ഉണ്ടായിരുന്നു. മഴയായതിനാലാവാം കുട്ടികൾ എത്താത്തതെന്നായിരുന്നു മൂന്ന്​ വീട്ടുകാരും ആദ്യം കരുതിയത്​.

എന്നാൽ, ബാങ്കുവിളിച്ചുകഴിഞ്ഞിട്ടും കുട്ടികൾ വീട്ടിലെത്താതായതോടെ നടത്തിയ അന്വേഷണത്തിലാണ്​ വെള്ളക്കെട്ടിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്​. ഉടൻ നാട്ടുകാർ കാഞ്ഞങ്ങാ​ട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Tags:    
News Summary - Kasarkode drowing death-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.