Posted On
date_range Updated On
date_range കാസർകോട് യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു
കാസർഗോഡ്: വീട്ടമ്മയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. പെര്‍ളടുക്കത്ത് ഉഷ(40) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അശോകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് ഉഷയെ ഭർത്താവ് അശോകൻ വെട്ടിക്കൊലപ്പെടുത്തിയത്. രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്.
രാവിലെ അയൽവാസികളാണ് ഉഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിനു ശേഷം അശോകൻ കടന്നുകളഞ്ഞിരുന്നു. ഉഷയുടെ ശരീരത്തിൽ നിറയെ വെട്ടേറ്റ നിലയിലാണ്. ഇരുവരും പതിവായി വഴക്കുണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഇവർ വാടകക്ക് താമസിച്ചിരുന്ന ക്വാർട്ടേഴ്സിൽ വെച്ചാണ് കൊലപാതകം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.