കൊലക്കത്തിക്കിരയാകുന്ന അമ്മപെറ്റ മക്കൾ

രാഷ്ട്രീയ പകപോക്കലിന്‍റെ അവസാനത്തെ ഇരകളാണ് കാസർകോട്​ പെരിയയിൽ കൊലക്കത്തിക്കിരയായ രണ്ട് യുവാക്കൾ.

Full View

സി.പി.എം – കോൺഗ്രസ് സംഘർഷം നിലനിന്നിരു ന്ന പെരിയയിലെ കല്യോട്ട് സാധാരണ നിലയിലേക്കു തിരിച്ചുവരുന്നതിനിടെയാണ്​ ശരത്​ ലാലി​​​​െൻറയും (22 ) കൃപേഷി​​​​െൻറ യും (19) കൊലപാതകം.

കാസർകോട് മുന്നാട് പീപ്പിൾസ് കോളജിൽ വെച്ച് കല്യോട്ടെ കെ.എസ്‍.യു പ്രവർത്തകന് മർദനമേറ്റതോട െയാണ്​ പ്രദേശത്ത്​ രാഷ്​ട്രീയ വൈര്യം കനത്തത്​. സി.പി.എം. പെരിയ ലോക്കല്‍ കമ്മിറ്റിയംഗം പീതാംബരനെ മര്‍ദിച്ച സംഭവ ത്തില്‍ കേസിൽ പ്രതികളായ കൃപേഷിനും ശരത്‍ലാലിനും സി.പി.എമ്മിൽനിന്നു ഭീഷണിയുണ്ടായിരുന്നു. ഞായറായ്​ച രാത്രി സമീപത്തെ ക്ഷേത്രത്തിലെ കമ്മറ്റിയുമായി ബന്ധപ്പെട്ട്​ ചർച്ചകൾ കഴിഞ്ഞുവരു​േമ്പാഴാണ്​ ബൈക്ക്​ തടഞ്ഞു നിർത്തിയ മൂന്നംഗ സംഘം ഇരുവരെയും വെട്ടിവീഴ്​ത്തിയത്​.

ശരത്തി​​​​​െൻറ ശരീരത്തിൽ 15 ​ലേറെ വെട്ടുകളാണുണ്ടായിരുന്നത്​. നെറ്റി മുതൽ കഴുത്തു വരെ നീളുന്ന വെട്ടുകൾ, കാലുകളിലായി അഞ്ചുമുറിവുകൾ. ശരത്തിന്‍റെ തല വെട്ടേറ്റ് തൂങ്ങിയ നിലയിലുമായിരുന്നു. പ്രാണരക്ഷാർത്ഥം 15 മീറ്ററോളം ഓടിയ കൃപേഷിനെ പിന്തുടര്‍ന്നാണ് അക്രമിച്ചത്. 19 കാരനായ കൃപേഷിനെ തലച്ചോർ പിളർത്തിയ ഒറ്റവെട്ടിലാണ്​ കൊലപ്പെടുത്തിയത്.

പ്രാദേശിക സി.പി.എം നേതൃത്വത്തി​​​​​െൻറ മുന്‍വൈരാഗ്യമാണ് കൃപേഷി​​​​​െൻറയും ശരത്‌ലാലി​​​​​െൻറയും ദാരുണ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് അന്വേഷണസംഘത്തി​​​​​െൻറ പ്രാഥമിക നിഗമനം.
രാഷ്​ട്രീയബോധമുള്ള സി.പി.എം പ്രവർത്തകർക്ക്​ ഇത്തരം അക്രമങ്ങൾ ചെയ്യാനാവില്ലെന്നും ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ അവർക്കെതിരെ നടപടി എടുക്കുമെന്നും നിയമത്തിനു മുന്നിൽ കൊണ്ടു വരുമെന്നും സി.പി.എം​ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍റെ പ്രസ്​താവന.

കേരള രക്ഷാ യാത്ര നടത്തി മുഖം നന്നാക്കുന്ന സി.പി.എം പരിശീലനം നടത്തിയ ഗുണ്ടകളെ വിട്ട്​ രാഷ്​ട്രീയ എതിരാളികളെ കൊന്നുതള്ളുന്നുവെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിക്കുന്നു. ഇത്രയും രാഷ്ട്രീയപ്രത്യാരോപണങ്ങൾ കാണുമ്പോൾ ഒരു കാര്യം മാത്രമേ ചോദിക്കാനുള്ളു

പോറ്റി വളർത്തിയ മക്കളുടെ മൃതദേഹത്തിനരികിൽ വിറങ്ങലിച്ചു നിൽക്കുന്ന മാതാപിതാക്ക​െള ആശ്വസിപ്പിക്കാൻ, അവരെ അഭിമുഖീകരിക്കാൻ ഈ നേതാക്കൾക്ക് കഴിയുമോ. ഇനിയും കൊലക്കത്തികളിൽ രക്തപടരാതിരിക്കട്ടേ...

Tags:    
News Summary - Kasargod Youth Congress Murder Video Story by Madhyamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.