കാസര്‍കോട്: മടിക്കേരിയില്‍ താമസിക്കുന്ന കാസര്‍കോട് സ്വദേശിനിയായ യുവതി കുത്തേറ്റ് മരിച്ചു. മടിക്കേരി ടൗണിന് സമീപം ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കാസര്‍കോട് ദേലംപാ ടി മെനസിനക്കാനയിലെ സുബൈദയാണ് (35) കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഷരീഫിനെ (27) പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം രാത്രി കുടുംബവഴക്കിനിടെ ഷരീഫ് സുബൈദയെ കത്തികൊണ്ട് കുത്തുകയായിരുന്നു. ശരീരത്തില്‍ മുപ്പതോളം കുത്തേറ്റ സുബൈദ തൽക്ഷണം മരിച്ചു. ഷരീഫും സുബൈദയും രണ്ടു പിഞ്ചുമക്കളുമാണ് ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്നത്. ഏഴുവര്‍ഷം മുമ്പാണ് പെയിൻറിങ് തൊഴിലാളിയായ ഷരീഫ് സുബൈദയെ വിവാഹം ചെയ്തത്. അഞ്ചും മൂന്നും വയസ്സുള്ള രണ്ടു മക്കളുണ്ട്. ഷരീഫിന് സുബൈദയെ സംശയമായിരുന്നുവെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.
കൊലപാതകത്തിന് രണ്ടുദിവസം മുമ്പ് ഷരീഫ് മക്കളെ ഭാര്യവീട്ടില്‍ കൊണ്ടുവിട്ടിരുന്നു. ക്വാര്‍ട്ടേഴ്സില്‍ ഷരീഫും സുബൈദയും മാത്രമുണ്ടായിരുന്നപ്പോഴാണ് കലഹവും തുടര്‍ന്ന് കൊലപാതകവും നടന്നത്. സംഭവം നടന്നയുടനെ ഓടിരക്ഷപ്പെട്ട ഷരീഫിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.