കാസർകോട്​ നവജാതശിശുവിന്‍റെ കൊലപാതകം; അമ്മ പിടിയിൽ

കാസർകോട്​: നവജാതശിശുവിന്‍റെ കൊലപാതക കേസുമായി ബന്ധപ്പെട്ട്​ അമ്മ അറസ്റ്റിൽ. ബദിയടുക്ക ചെടേക്കാലിലെ ഷാഫിയുടെ ഭാര്യ ഷാഹിനയെയാണ് അറസ്റ്റിലായത്​. ജനിച്ചയുടൻ പെൺകുഞ്ഞിനെ ഇയർ ഫോൺ വയർ കഴുത്തിൽ ചുറ്റി കൊന്നുവെന്നാണ്​ കേസ്​.

ഡിസംബർ 15നായിരുന്നു സംഭവം. രക്ത സ്രാവത്തെ തുടർന്ന് ഷാഹിനയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന്​ നടത്തിയ പരിശോധനയിൽ ഇവർ​ പ്രസവിച്ചതായി വ്യക്​തമായി. പിന്നീട് തെരച്ചിൽ നടത്തിയപ്പോൾ കുഞ്ഞിന്‍റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ് കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

Tags:    
News Summary - Kasargod neonatal murder; Mother arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.