കാസർകോട് കേന്ദ്ര സർവകലാശാലയിൽ വീണ്ടും അധ്യാപകനെതിരെ നടപടിക്ക് നീക്കം

കാസർകോട്: കേന്ദ്ര സർവകലാശാലയിൽ മുതിർന്ന അധ്യാപകനെതിരെ നടപടിക്ക് എക്സിക്യൂട്ടീവ് കൗൺസിൽ നിർദേശം. കേന്ദ്ര സർവകലാശാല ഇൻറർനാഷണൽ റിലേഷൻസ് ആൻറ് പൊളിറ്റിക്സ് വകുപ്പിലെ മുതിർന്ന അധ്യാപകൻ പ്രഫസർ ഡോ. എം.എസ്. ജോണിനെതിരെയാണ് നടപടിക്ക് ശിപാർശ ചെയ്തത്. അസോസിയേറ്റ് പ്രഫസർ ഡോ. പ്രസാദ് പന്ന്യനെതിരെയുള്ള നടപടി ഹൈകോടതിയിലാണ്. വേറെയും അധ്യപാകർക്കെതിരെ നടപടിക്ക് നീക്കംനടക്കുന്നുണ്ട്.

സംവരണം അട്ടിമറിച്ച് നിയമനം നൽകിയെന്ന പരാതിയെ തുടർന്ന് ഒരു ജീവനക്കാരിക്കെതിരെ നടപടിയെടുക്കാൻ സി.ബി.െഎ നിർദേശമുണ്ടായിരുന്നു. ഇൗ റിപ്പോർട്ട് സെൻട്രൽ വിജിലൻസ് ഒാഫിസറായിരിക്കേ പ്രഫസർ എം.എസ്. ജോൺ സർവകലാശാലക്ക് കൈമാറിയില്ല എന്നതാണ് നടപടിക്ക് കാരണമായി പറയുന്നത്. എന്നാൽ സി.ബി.െഎ റിപ്പോർട്ട് എന്തുകൊണ്ട് സർവകലാശാലക്ക് കൈമാറിയിട്ടില്ല എന്നതുസംബന്ധിച്ച് പ്രഫസർ ജോണിനോട് എക്സിക്യൂട്ടീവ് കൗൺസിൽ വിശദീകരണം ചോദിക്കാത്തതും മുൻ വിജിലൻസ് ഒാഫിസർമാർക്ക് എതിരെ പ്രതികാര നടപടിയെടുക്കുന്നത് തടയുന്നതിൽ നിന്നും അവർക്ക് സംരക്ഷണം നൽകുന്ന വകുപ്പ് ജോണിെൻറ കാര്യത്തിൽ നടപ്പാക്കാത്തതും ചർച്ചയായിട്ടുണ്ട്.

വിരമിക്കാൻ ചുരുങ്ങിയ കാലം മാത്രമുള്ള പ്രഫസർ ജോൺ യു.ജി.സി നിയമപ്രകാരമുള്ള സീനിയർ പ്രഫസർ പദവിക്ക് അപേക്ഷിച്ചിരിക്കുകയാണ്. ഉയർന്ന അക്കാദമിക് േയാഗ്യതയുള്ളവർക്ക് നൽകുന്ന ഇൗ പദവിയിലേക്ക് പ്രഫസർ ജോൺ എത്തുന്നത് തടയാനാണ് നടപടിയെന്നാണ് ആരോപണം.

സർവകലാശാലക്ക് കൈമാറിയില്ല എന്ന് പറയുന്ന സി.ബി.െഎ റിപ്പോർട്ട് ലഭ്യമാകുന്നത് അദ്ദേഹം സ്ഥാനം ഒഴിഞ്ഞശേഷമാണ് എന്ന് ഒരു വിഭാഗംപറയുന്നു. എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് പ്രഫ. ജോണിനെതിരെയുള്ള ആരോപണം പ്രത്യേക അജണ്ടയായി വരുന്നത് പുതിയ വൈസ് ചാൻസിലർ ചുമതലയേറ്റ ശേഷമാണ്. രജിസ്ട്രാറാണ് യോഗ അജണ്ട നിശ്ചയിക്കുന്നത്. ഇതിന് അന്നത്തെ പി.വി.സി ജയപ്രസാദിെൻറ നിർദേശവും ഉണ്ടാകും. ഇരുവരും സ്ഥാനമൊഴിഞ്ഞിരിക്കുകയാണ്. പുതിയ വി.സി കാര്യങ്ങൾ പഠിക്കും മുമ്പ് പ്രതികാര നടപടികൾ പരമാവധി നടപ്പാക്കുകയെന്ന ഉദ്ദേശമാണ് പിന്നിലെന്ന് പറയപ്പെടുന്നു.

ഇൻറർനാഷണൽ റിലേഷൻസിൽ ഇപ്പോൾ സീനിയർ ഡോ. ജയപ്രസാദാണ്. അതേ വകുപ്പിൽ പ്രഫ. ജോൺ സീനിയർ പദവിയിൽ എത്തുന്നതോടെ മുൻ പി.വി.സിയുടെ സീനിയോറിറ്റി നഷ്ടപ്പെടും. ഇത് തടയാനാണ് ജോണിനെതിരെയുള്ള നടപടിക്ക് ശിപാർശ ചെയ്തതെന്നാണ് ആരോപണം.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.