കാസർകോട്: കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി ജില്ലതല സാങ്കേതിക സമിതി ജില്ലയിലെ എട്ടു പദ്ധതികൾക്ക് സാങ്കേതികാനുമതിയായി
ഹോസ്ദുർഗ് ഫിഷ്ലാന്റിങ് സെന്റ്ർ നിർമാണത്തിന് 1.58 കോടി രൂപയ്ക്കാണ് അനുമതിയായത്. നിലവിൽ ഹോസ്ദുർഗിലെ മത്സ്യതൊഴിലാളികൾക്ക് തൊഴിൽ അധിഷ്ഠിതമായ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ഫിഷ്ലാന്റിങ് സെന്റർ ഇല്ലാത്തതിനാൽ അജാനൂർ, തൈക്കടപ്പുറം എന്നീ ഫിഷ് ലാന്റർ സെന്ററുകളെയാണ് ആശ്രയിക്കുന്നത്. 500 ഓളം മത്സ്യ തൊഴിലാളി കുടുംബങ്ങൾക്ക് സഹായകമാകുന്ന ഫിഷ്ലാന്റിങ് സെന്റർ സാധ്യമായാൽ ജനങ്ങളുടെ വളരെ നാളത്തെ ആവശ്യമാണ് യാഥാർഥ്യമാകുന്നത്.
കാസർകോട് സ്പോർട്സ് കോംപ്ലക്സ് നിർമാണത്തിന് 3.96 കോടി രൂപയുടെ സാങ്കേതികാനുമതിയാണ് നൽകിയത്. 3.96 കോടി രൂപയ്ക്ക് സാങ്കേതികാനുമതി ലഭിച്ച സ്പോർട്സ് കോംപ്ലക്സ് നിർമാണത്തിൽ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കും മൾട്ടിപർപ്പസ് ഇൻഡോർ കോർട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്.
ബദിയഡുക്ക പഞ്ചായത്തിലെ ഉറുമിത്തോട് നീർത്തടമേഖലയിൽ നെടുഗാള വാട്ടർഷെഡ് പദ്ധതിക്ക് 49.34 ലക്ഷം രൂപയുടെ സാങ്കേതികാനുമതി ലഭിച്ചത്. നിലവിൽ ബദിയഡുക്ക പഞ്ചായത്തിലെ നെടുഗള പ്രദേശത്തെ ജനങ്ങൾ കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കും താത്ക്കാലിക ബണ്ട് നിർമിച്ചാണ് വേനൽക്കാലത്ത് ജലം ശേഖരിച്ചുപോന്നത്. നെടുഗള വാട്ടർഷെഡ് പദ്ധതി നടപ്പാക്കുന്നതിലൂടെ പ്രദേശത്തെ കുടുംബങ്ങൾക്ക് ജലസേചനത്തിനുളള പ്രശ്നങ്ങൾ ലഘൂകരിക്കാൻ സാധിക്കും.
എൻമകജെ പഞ്ചായത്തിലെ പത്തടുക്ക വിസിബി നിർമാണത്തിന് 1.09 കോടി രൂപയ്ക്കാണ് സാങ്കേതികാനുമതി ലഭിച്ചത്. എൻമകജെ പഞ്ചായത്തിലെ പെഡ്ര വില്ലേജിൽ പത്തടുക്ക വിസിബി നിർമാണത്തിന് സാങ്കേതികാനുമതി ലഭിക്കുന്നതിലൂടെ മേൽ പ്രദേശത്ത് മഴ അവസാനിച്ച് ദിവസങ്ങൾക്കുളളിൽതന്നെ ജലക്ഷാമത്തിെൻറ പിടിയിൽ അകപ്പെടുന്ന സാഹചര്യം ഒരു പരിധിവരെ കുറക്കാൻ സാധിക്കും.
ആയംകടവ് പാലം അപ്രോച്ച് റോഡ് നിർമാണത്തിന് 3.56 കോടി രൂപയുടെ അനുമതിയാണ് നൽകിയത്. 14 കോടി രൂപ ചെലവിൽ വികസന പാക്കേജിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ആയംകടവ് പാലത്തിെൻറ അപ്രോച്ച് റോഡ് നിർമാണത്തിനുമായി ഡ്രൈനേജ് നിർമാണത്തിനുമായി 3.56 കോടി രൂപയാണ് വകയിരുത്തിയിട്ടുളളത്. 2.5 കി.മീ നീളമുള്ള റോഡിൽ 798 മീ നീളം അപകടാവസ്ഥയിലാണ് ഉള്ളത്. ആയംകടവ് പാലത്തിെൻറ അപ്രോച്ച് റോഡ് നിർമാണം പൂർത്തിയായാൽ മാത്രമേ ആയംകടവ് പാലത്തിെൻറ പൂർണതോതിലുള്ള ഉപയോഗം ജനങ്ങൾക്ക് ലഭ്യമാകുകയുള്ളൂ.
മംഗൽപ്പാടി പഞ്ചായത്തിലെ സ്വർണഗിരി പുഴയ്ക്ക് കുറുകെ കുബനൂർ വിസിബി കം ബ്രിഡ്ജ് പുനർ നിർമാണത്തിന് 1.36 കോടി രൂപയ്ക്കാണ് അനുമതി നൽകിയത്. 30 വർഷങ്ങൾക്ക് മുമ്പ് നിർമിച്ച കുബനൂർ വിസിബി കം ബ്രിഡ്ജ് നിലവിൽ തകർന്നുവീണതിനാൽ വിസിബി കം ബ്രിഡ്ജ് പുനർനിർമിക്കണമെന്ന് പ്രദേശവാസികളും ജനപ്രതിനിധികളും ആവശ്യപ്പെട്ടിരുന്ന പ്രകാരമാണ് പുനർനിർമാണത്തിന് സാങ്കേതികാനുമതി നൽകിയത്.
വലിയപറമ്പ എഫ്.എച്ച്.സി അടിസ്ഥാന സൗകര്യ വികസനത്തിന് 1.58 കോടി രൂപയ്ക്കാണ് അനുമതി നൽകിയത്. വികസന പാക്കേജിൽ ഉൾപ്പെടുത്തി ജില്ലയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിെൻറ ഭാഗമായി വലിയപറമ്പ എഫ്.എച്ച്.സി ക്ക് അടിസ്ഥാന സൗകര്യവികസനത്തിനായി 1.58 കോടി രൂപയ്ക്ക് സാങ്കേതികാനുമതി നൽകി. കാലപഴക്കം ചെന്ന് നിലവിലെ എഫ്.എച്ച്.സി കെട്ടിടത്തിൽ ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ വലിയപറമ്പ എഫ് എച്ച് സി ക്ക് സ്പെഷൽ ബ്ലോക്ക് നിർമാണം പൊതു ജനങ്ങൾ വളരെ കാലമായി ആവശ്യപ്പെട്ടിരിക്കുകയായിരുന്നു.
മൊഗ്രാൽപുത്തൂർ പഞ്ചായത്തിൽ മധുവാഹിനി പുഴയ്ക്ക് കുറുകെ കോട്ടകുഞ്ചെ അണക്കെട്ട് നവീകരണത്തിന് 2.34 കോടി രൂപയ്ക്കും സാങ്കേതികാനുമതി നൽകി. കോട്ടകുഞ്ചെ അണക്കെട്ട് നവീകരണത്തിന് സർക്കാർ നിർദേശിച്ച പ്രകാരം 2.34 കോടി രൂപയ്ക്ക് പുതുക്കിയ ഭരണാനുമതി ലഭിച്ച പദ്ധതിക്ക് സാങ്കേതികാനുമതി നൽകി.
ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ഐ.എ.എസിെൻറ അധ്യക്ഷതയിൽ ചേർന്ന വികസന പാക്കേജ് ജില്ലാതല സാങ്കേതിക കമ്മിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. മേൽ പദ്ധതികൾ ഉടൻ ടെൻഡർ ചെയ്ത് ആരംഭിക്കുമെന്ന് കാസർകോട് വികസന പാക്കേജ് സ്പെഷൽ ഓഫിസർ ഇ.പി രാജമോഹൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.