Posted On
date_range Updated On
date_range വൻ ലഹരിവേട്ട; ഒരാൾ അറസ്റ്റിൽ
കാസർകോട്: വാഹനപരിശോധനക്കിടയിൽ ലക്ഷങ്ങൾ വിലവരുന്ന നിരോധിത ലഹരിവസ്തുക്കൾ കാസർകോട് പൊലീസ് പിടികൂടി. കാസർകോട് പുത്തൂർ കുന്നിൽ നീർച്ചാലിലാണ് കാറിൽ കടത്താൻ ശ്രമിച്ച ലഹരിവസ്തുക്കളാണ് പിടികൂടിയത്. മധൂർ ഹിദായത്ത് നഗർ മുട്ടത്തൊടി സ്വദേശി അബൂബക്കർ സിദ്ദീഖിനെയാണ് (34) 25,236 പാക്കറ്റ് ലഹരി ഉൽപന്നങ്ങളുമായി പിടികൂടിയത്.
എ.എസ്.പി ഡോ. എം. നന്ദഗോപന്റെ മേൽനോട്ടത്തിൽ കാസർകോട് എസ്.ഐ എൻ. അൻസാർ, എസ്.സി.പി.ഒ ലിനീഷ്, സി.പി.ഒ രമേശ് തുടങ്ങിയവർ ചേർന്നാണ് ലഹരിവസ്തുക്കൾ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.