representational image
Posted On
date_range Updated On
date_range കാസർകോട് വൻ കഞ്ചാവ് വേട്ട; 46 കിലോ പിടികൂടി
കാസർകോട്: ജില്ലയിൽ കാസർകോടും ബദിയടുക്കയിലും വൻ കഞ്ചാവ് വേട്ട. കാസർകോട് ഡിവൈ.എസ്.പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ബദിയടുക്ക, കാസർകോട് പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നായി 46 കിലോ കഞ്ചാവ് പിടികൂടി.
ഇതുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. പാടി നെല്ലിക്കട്ടയിലെ അബ്ദുറഹിമാൻ (52), നായൻമാർമൂല പെരുമ്പളക്കടവിലെ അഹമ്മദ് കബീർ (40), ആദൂർ കുണ്ടാറിലെ മുഹമ്മദ് ഹാരിസ് (36) എന്നിവരാണ് അറസ്റ്റിലായത്.
കഞ്ചാവ് പിടികൂടിയ പൊലീസ് സംഘത്തിൽ എസ്.ഐമാരായ സി.കെ. ബാലകൃഷ്ണൻ, മധുസൂദനൻ, വിനോദ് കുമാർ, രഞ്ജിത്ത്, എ.എസ്.ഐമാരായ ജോസഫ്, അബൂബക്കർ, പൊലീസുകാരായ ശിവകുമാർ, രാജേഷ് മാണിയാട്ട്, ഷജീഷ്, എസ്. ഗോകുല, സുഭാഷ് ചന്ദ്രൻ, സാഗർ വിജയൻ, ഓസ്റ്റിൻ തമ്പി, ശ്രീജിത്ത് കരിച്ചേരി, നിതീഷ്, വിപിൻ സാഗർ എന്നിവർ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.