കൂട്ട പീഡനം: രഹസ്യമൊഴി രേഖപ്പെടുത്തി; ഒരാൾകൂടി അറസ്റ്റില്‍

കാസര്‍കോട്: കൂട്ട പീഡനത്തിനിരയായ പതിനേഴുകാരിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (ഒന്ന്) കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്. കേസിൽ ഒരു പ്രതിയെക്കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. നായന്മാർമൂലയിലെ ഹക്കീമിനെയാണ് (34) ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എ. സതീഷ്‌കുമാര്‍ അറസ്റ്റ് ചെയ്തത്.

ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. 13 പ്രതികളാണ് കേസിലുള്ളത്. ആദ്യം ഈ കേസ് അന്വേഷിച്ച വിദ്യാനഗര്‍ പൊലീസ് ആറ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇനി അഞ്ച് പ്രതികളാണ് പിടിയിലാകാനുള്ളത്. പീഡനക്കേസില്‍ പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

Tags:    
News Summary - Gang rape-Confession recorded-One more person arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.