കാഞ്ഞങ്ങാട് സൗഹൃദവേദി ബലിപെരുന്നാൾ സൗഹൃദസംഗമത്തിൽ കെ.ഇ.എൻ. കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തുന്നു
കാഞ്ഞങ്ങാട്: ഭക്ഷണംപോലും കൊലക്ക് കാരണമായി തീരുന്ന ഇക്കാലത്ത് സൗഹൃദം ഒരു സമര ശക്തിയായി തീരണമെന്ന് എഴുത്തുകാരൻ കെ.ഇ.എൻ കുഞ്ഞഹമ്മദ്. കാഞ്ഞങ്ങാട് സൗഹൃദവേദി ബലിപെരുന്നാൾ സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൗഹൃദസംഗമത്തിൽ ബഹുത്വത്തിന്റെ സംസ്കാരം എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിവരമില്ലാത്ത ഭരണാധികാരികൾ ബഹുസ്വരതയുടെ നിഷേധികളാണ്.
വ്യത്യസ്ത ആദർശങ്ങൾ പുലർത്തുന്നവർക്ക് പോലും പരസ്പരം സംവദിക്കാൻ പറ്റും. അതു കൊണ്ട് സൗഹൃദമാണ് മനുഷ്യബന്ധത്തിലെ ഭൂമിയും ആകാശവും. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം സൗഹൃദ നഷ്ടമാണ്. എല്ലാ ബന്ധങ്ങളിലും സൗഹൃദം കൂടിയാലേ ആ ബന്ധം ഊഷ്മളമാവുകയുള്ളൂവെന്നും അദ്ദേഹം വിശദീകരിച്ചു.
രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് വി.എൻ. ഹാരിസ് ബലിപെരുന്നാൾ സന്ദേശം നൽകി. സൗഹൃദവേദി പ്രസിഡന്റ് അഡ്വ. പി. നാരായണൻ അധ്യക്ഷത വഹിച്ചു. വേദി ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് അസ്ലം സ്വാഗതവും ബി.എം. മുഹമ്മദ്കുഞ്ഞി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.