എം.ഡി.എം.എയുമായി പിടിയിലായ പ്രതികൾ
കാസര്‍കോട്: ബൈക്കിലും കാറിലും കടത്തുകയായിരുന്ന മയക്കുമരുന്നുമായി രണ്ടിടത്തുനിന്നായി നാലുപേർ പിടിയിൽ. ബൈക്കില്‍ എം.ഡി.എം.എ മയക്കുമരുന്ന് കടത്തുന്നതിനിടെ മൂന്ന് പേരെ വിദ്യാനഗര്‍ സി.ഐ അനില്‍ കുമാറും സംഘവുമാണ് അറസ്റ്റ് ചെയ്തത്.
നെല്ലിക്കട്ട പൈക്ക റോഡിലെ മുഹമ്മദ് ആസിഫ് (28), അര്‍ളടുക്കയിലെ മുഹമ്മദ് സാദിഖ് (39), ആര്‍.ഡി നഗര്‍ മീപ്പുഗുരിയിലെ മുഹമ്മദ് ഷെര്‍വാനി (29) എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച രാത്രി പത്തരയോടെ എതിര്‍ത്തോട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം വിദ്യാനഗര്‍ എസ്.ഐ കെ. പ്രശാന്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പ്രതാപന്‍, നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്.
നെല്ലിക്കട്ട ഭാഗത്ത് നിന്ന് ചെര്‍ക്കള ഭാഗത്തേക്ക് ഇവർ സഞ്ചരിച്ച ബൈക്ക് പൊലീസ് പരിശോധിക്കുകയായിരുന്നു. സീറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിൽ 4.1 ഗ്രാം എം.ഡി.എം.എ ഇവരിൽനിന്ന് പിടികൂടി. ബൈക്കും കസ്റ്റഡിയിലെടുത്തു.
പാറക്കട്ടയില്‍ വ്യാഴാഴ്ച രാവിലെ നടന്ന വാഹന പരിശോധനയിലാണ് കാര്‍ യാത്രക്കാരനായ പാറക്കട്ട ആര്‍.ഡി. നഗറിലെ പി.എ. സിനാന്‍ (30) എം.ഡി.എം.എയുമായി പിടിയിലായത്. കാറിൽനിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എയാണ് പിടിച്ചത്. കാര്‍ കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.