Posted On
date_range Updated On
date_range വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ
കാഞ്ഞങ്ങാട്: വിഹാഹവാഗ്ദാനം നൽകി യുവതിയെ പീഡനത്തിനിരയാക്കിയെന്ന കേസിൽ പ്രതിയെ ബംഗളൂരുവിൽനിന്ന് പൊലീസ് പിടികൂടി. യുവതിയുടെ പരാതിയെ തുടർന്ന് ചന്തേര പൊലീസ് കേസ് രജിസ്ടർ ചെയ്യുകയും അന്വേഷണം നടത്തി പ്രതി ബംഗളൂരുവിലാണെന്ന് കണ്ടെത്തുകയുമായിരുന്നു. പടന്ന കൈപ്പാടിലെ ബി.എസ്. അബ്ദുൽ മനാഫാണ് (29) അറസ്റ്റിലായത്. ചന്തേര ഇൻസ്‌പെക്ടർ എം. പ്രശാന്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജിയോ സദാനന്ദൻ, രാഘുനാഥൻ, സീനിയർ സിവിൽ ഓഫിസർമാരായ ഷൈജു വെള്ളൂർ, രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.