കാസർകോട്: പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരത മിഷന്‍ വഴി നടത്തുന്ന ഹയര്‍സെക്കൻഡറി തുല്യതയുടെ ആറാം ബാച്ചിന്റെ ഒന്നും രണ്ടും വര്‍ഷ പരീക്ഷകള്‍ ആഗസ്റ്റ് 13ന് ആരംഭിക്കും. ജില്ലയിൽ ഒന്നാംവര്‍ഷത്തില്‍ 282 പേരും രണ്ടാം വര്‍ഷത്തില്‍ 404 പേരുമുള്‍പ്പെടെ 686 പേരാണ് ഇക്കുറി പരീക്ഷ എഴുതുന്നത്. കന്നഡയില്‍ ഒന്നാം വര്‍ഷത്തില്‍ 53 പേരും രണ്ടാം വര്‍ഷത്തില്‍ 102 പേരും പരീക്ഷയെഴുതും. 468 സ്ത്രീകളും 218 പുരുഷന്മാരുമാണ് പരീക്ഷക്ക് തയാറെടുക്കുന്നത്. ജില്ലയില്‍ ഒമ്പത് കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക. കോവിഡ് കാലത്ത് ആറുമാസം ഓണ്‍ലൈനായും കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഓഫ് ലൈന്‍ ആയും എല്ലാ അവധി ദിവസങ്ങളിലുമാണ് ക്ലാസെടുത്തത്. ഡയറ്റിന്റെ നേതൃത്വത്തില്‍ തുല്യത അധ്യാപകര്‍ക്ക് മികച്ച പരിശീലനവും നല്‍കി. രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കൻഡറിയില്‍ പരീക്ഷ എഴുതുന്ന 23കാരിയായ അഞ്ജുവാണ് ഏറ്റവും പ്രായം കുറഞ്ഞ പഠിതാവ്. ജി.എച്ച്.എസ്.എസ് ചായ്യോത്ത് പരീക്ഷയെഴുതുന്ന 52കാരനായ കാലിച്ചാംപാറ അയ്യങ്കാവ് സ്വദേശി രാജഗോപാലനാണ് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ പഠിതാവ്. ആഗസ്റ്റ് 13ന് രാവിലെ 9.30 മുതല്‍ ഉച്ച 12.15 വരെ ഒന്നാം വര്‍ഷത്തിന് ഇംഗ്ലീഷും രണ്ടാം വര്‍ഷത്തിന് മലയാളവും കന്നടയും പരീക്ഷകള്‍ നടക്കും. ആഗസ്റ്റ് 14ന് ഒന്നാം വര്‍ഷത്തിന് മലയാളവും കന്നടയും രണ്ടാം വര്‍ഷത്തിന് ഇംഗ്ലീഷും നടക്കും. 16ന് ഒന്നാം വര്‍ഷത്തിന് ഹിസ്റ്ററിയും അക്കൗണ്ടന്‍സിയും ബിസിനസ് സ്റ്റഡീസും സോഷ്യോളജിയും രണ്ടാം വര്‍ഷത്തിന് ബിസിനസ് സ്റ്റഡീസും സോഷ്യോളജിയും ഗാന്ധിയന്‍ സ്റ്റഡീസും പരീക്ഷകള്‍ നടക്കും. ആഗസ്റ്റ് 17ന് ഒന്നാം വര്‍ഷത്തിന് ബിസിനസ് സ്റ്റഡീസും സോഷ്യോളജിയും ഗാന്ധിയന്‍ സ്റ്റഡീസും രണ്ടാം വര്‍ഷത്തിന് ഹിസ്റ്ററിയും അക്കൗണ്ടന്‍സി പരീക്ഷകളും 19ന് ഒന്നാം വര്‍ഷത്തിന് ഇക്കണോമിക്സും രണ്ടാം വര്‍ഷത്തിന് പൊളിറ്റിക്കല്‍ സയന്‍സും 20ന് ഒന്നാം വര്‍ഷത്തിന് പൊളിറ്റിക്കല്‍ സയന്‍സും രണ്ടാം വര്‍ഷത്തിന് ഇക്കണോമിക്സ് വിഷയങ്ങളിലും പരീക്ഷകള്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.