സഹകരണ ജനാധിപത്യവേദി പ്രതിഷേധ ധർണ നടത്തി

വിദ്യാനഗർ: കേരളത്തിന്‍റെ സമ്പദ്ഘടനയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളെ തകർക്കുന്ന സർക്കാർ നടപടികൾ അവസാനിപ്പിക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് പി.കെ. ഫൈസൽ പറഞ്ഞു. സഹകരണ ജനാധിപത്യ വേദിയുടെ നേതൃത്വത്തിൽ സഹകരണ സംഘം ജോ.​ രജിസ്ട്രാർ ഓഫിസിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വായ്പേതര സംഘങ്ങളെ സഹകരണ മേഖലയുടെ മുഖ്യധാരയിൽനിന്ന് കേരള ബാങ്കിന്‍റെ മറവിൽ സർക്കാർ മാറ്റിനിർത്തുകയാണ്. സഹകരണ മേഖലയെ തകർക്കുന്നതിനായുള്ള ആദായനികുതി വകുപ്പിന്‍റെ കടന്നുകയറ്റത്തിനെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ജെ.ആർ ഓഫിസിലെ സി.പി.എം ഭരണം അവസാനിപ്പിക്കണമെന്നും ഫൈസൽ ആവശ്യപ്പെട്ടു. ജില്ല ചെയർമാൻ കെ. നീലകണ്ഠൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ, മുൻ ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ, യു.ഡി.എഫ് ജില്ല കൺവീനർ എ. ഗോവിന്ദൻ നായർ, കെ.സി.ഇ.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. വിനയകുമാർ, എം. അസിനാർ, പി. ഭാസ്കരൻ നായർ, പി.കെ. വിനോദ്കുമാർ, പി.എ. അഷറഫലി, എം. കുഞ്ഞമ്പു നമ്പ്യാർ, മാമുനി വിജയൻ, കരുൺ താപ്പ, പി.വി. സുരേഷ്, കെ.പി. പ്രകാശൻ, വി. കൃഷ്ണൻ, പവിത്രൻ സി. നായർ, ആർ. ഗംഗാധരൻ, സി.ഇ. ജയൻ, കെ. ശശി, കൊപ്പൽ പ്രഭാകരൻ, കെ. വാരിജാക്ഷൻ, എ. വാസുദേവൻ, പി.കെ. പ്രകാശ് കുമാർ തുടങ്ങിയവർ സംസാരിച്ചു. sahakarana vedi സഹകരണ ജനാധിപത്യ വേദി ജില്ല കമ്മിറ്റി ജോ.​ രജിസ്​ട്രാർ ഓഫിസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഡി.സി.സി പ്രസിഡന്‍റ്​ പി.കെ. ഫൈസൽ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.