ജില്ല ആശുപത്രി പാചകപ്പുരയിലെ ഗ്യാസ് ചോർന്നു

കാഞ്ഞങ്ങാട്: ജില്ല ആശുപത്രി പാചകപ്പുരയിലെ സിലിണ്ടർ ചോർന്നു. തിങ്കളാഴ്ച രാവിലെ 8.50നാണ് സംഭവം. ചോർന്നതിനെ തുടർന്ന് ജീവനക്കാർ ഉടൻ സിവിൽ ഡിഫൻസ് അംഗം രാജേഷിനെ വിവരം അറിയിക്കുകയായിരുന്നു. അടുക്കളയിൽചെന്ന് സിലിണ്ടറിന്റെ റഗുലേറ്റർ ഊരിമാറ്റുകയും സേഫ്റ്റി ക്യാപ് ഇട്ടശേഷം സിലിണ്ടർ പുറ​ത്തെത്തിക്കുകയുമായിരുന്നു. അടുക്കളയിൽ ഏഴോളം നിറച്ച വാണിജ്യ സിലിണ്ടർ (19.5 കിലോ തൂക്കം വരുന്ന) ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.