കാസർകോട്: സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ എ.പി.ജെ. അബ്ദുൽ കലാം ടെക്നോളജിക്കൽ യൂനിവേഴ്സിറ്റി 'ബ്രിഡ്ജിങ് ദി ഡിജിറ്റൽ ഡിവൈഡ്' സ്കീമിന്റെ ഭാഗമായി . വിതരണോദ്‌ഘാടനം അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ നിർവഹിച്ചു. ഉന്നത വിദ്യാഭ്യാസം തൊഴിലുമായി ബന്ധിപ്പിച്ച് പഠനത്തോടൊപ്പം വരുമാനവും കണ്ടെത്താൻ വിദ്യാർഥികളെ സജ്ജമാക്കാൻ തക്കവണ്ണം വിദ്യാഭ്യാസ മേഖലയെ രൂപപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഠനമികവ്, സാമ്പത്തിക പിന്നാക്കാവസ്ഥ എന്നീ മാനദണ്ഡങ്ങൾ കണക്കിലെടുത്ത് എട്ടു വിദ്യാർഥികൾക്കാണ് ലാപ്ടോപ് വിതരണം ചെയ്തത്. പ്രിൻസിപ്പൽ ഡോ. ടി. മുഹമ്മദ് ഷെക്കൂർ അധ്യക്ഷത വഹിച്ചു. കോളജ് യൂനിയൻ ചെയർപേഴ്സൻ ടി.പി. അമൃത, പി.ടി.എ വൈസ് പ്രസിഡന്റ് ബേവി മുഹമ്മദ്, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ കെ. ജയചന്ദ്രൻ, സ്റ്റുഡന്റ്സ് അഫയേഴ്സ് ഡീൻ ഡോ. വിനോദ് ജോർജ് എൽ.ഇ.എ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സത്യനാഥൻ, എൽ.ബി.എസ്.എസ്.യു സെക്രട്ടറി സന്തോഷ് ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു. അക്കാദമിക്സ് ഡീൻ ഡോ. കെ പ്രവീൺകുമാർ സ്വാഗതവും ഇലക്ട്രിക്കൽ ഡിപ്പാർട്മെന്റ് അസി. പ്രഫ. കെ. മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.