പെരുന്നാൾ കിറ്റ് വിതരണം

തൃക്കരിപ്പൂർ: നീലംബം ഇസ്‌ലാമിക് വെൽഫെയർ അസോസിയേഷൻ ചെയ്തു. നീലംബം മുനവ്വിറുൽ ഇസ്‍ലാം മദ്റസയിൽ നടന്ന ചടങ്ങിൽ 67 കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്തത്. രക്ഷാധികാരി സി. സുബൈർ ഉദ്‌ഘാടനം ചെയ്തു. ഹൈദ്രോസ് മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് സി. മൂസാൻ കുട്ടി അധ്യക്ഷത വഹിച്ചു. ഇമാം അബ്ദുല്ല ദാരിമി, സെക്രട്ടറി എം.ടി.പി. അബ്ദുൽ ഖാദർ, റഷീദലി, സി. റഷീദ്‌, എൻ.പി. അബ്ദുസ്സലാം, സി. സലാം, വി.പി.പി. നസീർ, യു.പി. അഫ്സൽ, കുഞ്ഞബ്ദുല്ല, ഇഫാൻ എന്നിവർ നേതൃത്വം നൽകി. സമൂഹ നോമ്പുതുറയും നടന്നു. തൃക്കരിപ്പൂർ: വൃക്കരോഗികളെ ചേർത്തുപിടിക്കാം എന്ന സന്ദേശവുമായി തൃക്കരിപ്പൂർ പഞ്ചായത്ത് അധികൃതർ. ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും രോഗികളുടെ വീട്ടിലെത്തി സഹായം കൈമാറി. പ്രസിഡന്റിന്റെ ദുരിതാശ്വാസനിധിയിൽനിന്ന് ഓരോരുത്തർക്കും ഈദ് കിറ്റ് കൈമാറി. തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നിധിയിൽനിന്ന് ഇവർക്ക് സാമ്പത്തിക സഹായവും നൽകുമെന്ന് പ്രസിഡന്റ് സത്താർ വടക്കുമ്പാട് അറിയിച്ചു. വൃക്കരോഗികൾക്കായി പ്രത്യേക പദ്ധതി തയാറാക്കാനും തീരുമാനിച്ചു. മണിയനോടിയിൽനിന്ന് ആരംഭിച്ച സന്ദർശന പരിപാടിയിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ ആയിറ്റി, മെംബർമാരായ ഫായിസ് ബീരിച്ചേരി, ഇ. ശശിധരൻ, എം. ഷൈമ, കെ.എം. ഫരീദ, എം. രജീഷ് ബാബു, എച്ച്.ഐ എം. സുരേഷ്, ഒന്നാം വാർഡ് ആശ വർക്കർ വി. അനീസ എന്നിവർ നേതൃത്വം നൽകി. വലിയപറമ്പ: പഞ്ചായത്ത് വനിത ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്കരോഗിക്ക് ധനസഹായം നൽകി. പഞ്ചായത്ത് മെംബർ എം.ടി. ബുഷ്റ, വനിത ലീഗ് പ്രസിഡന്റ് കെ.പി. കുഞ്ഞാസ്യ, ജനറൽ സെക്രട്ടറി എ. റഹ്മത്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.