ഐ.എൻ.എൽ റമദാൻ കിറ്റ് വിതരണം

കാസർകോട്: ഇബ്രാഹിം സുലൈമാൻ സേട്ട്​ വിയോഗ ദിനാചരണത്തിന്‍റെ ഭാഗമായി ഐ.എൻ.എൽ മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനറൽ ആശുപത്രിയിൽ രോഗികൾക്ക് റമദാൻ കിറ്റ് വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഷാനവാസ് പാദൂർ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാമിന്​ കിറ്റ്​ കൈമാറി ഉദ്​ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്‍റ്​ കുഞ്ഞാമു നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു. ഐ.എൻ.എൽ ജില്ല ജനറൽ സെക്രട്ടറി അസീസ് കടപ്പുറം മുഖ്യപ്രഭാഷണം നടത്തി. മുസ്തഫ തോരവളപ്പ്, സി.എം.എ. ജലീൽ, മുനീർ കണ്ടാളം, മണ്ഡലം നേതാക്കളായ എൻ.എ. മഹ്മൂദ്, ഖലീൽ എരിയാൽ, ഗഫൂർ ഹാജി, എൻ.എം. അബ്ദുല്ല എന്നിവർ സംസാരിച്ചു. മുനിസിപ്പൽ കമ്മിറ്റി ട്രഷറർ ഉമൈർ തളങ്കര, അബ്ദുൽ ഖാദർ സോൽക്കർ, മുഹമ്മദ് അലി, ഹനീഫ ചീച്ച തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഷിഹാബ് തുരുത്തി സ്വാഗതം പറഞ്ഞു. INL kit ഇബ്രാഹിം സുലൈമാൻ സേട്ട്​ വിയോഗ ദിനാചരണത്തിന്‍റെ ഭാഗമായി ഐ.എൻ.എൽ മുനിസിപ്പൽ കമ്മിറ്റി ജനറൽ ആശുപത്രിയിൽ രോഗികൾക്കുള്ള റമദാൻ കിറ്റ് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഷാനവാസ് പാദൂർ ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാമിന്​ കൈമാറി ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.