കാസർകോട്: ഏപ്രിൽ മൂന്നിലെ ഗെസറ്റ് വിജ്ഞാപന പ്രകാരം ജില്ലയില്‍ വിവിധ വകുപ്പുകളിൽ (യോഗ്യതയുള്ള തദ്ദേശീയരായ പട്ടികവർഗ വനിത ഉദ്യോഗാർഥികളിൽ നിന്നുമാത്രം പ്രത്യേക നിയമനം) (കാറ്റഗറി നമ്പർ 92/2021) തസ്തികയിലേക്ക് അപേക്ഷ നൽകി വെരിഫിക്കേഷൻ പൂർത്തീകരിച്ച യോഗ്യരായ ഉദ്യോഗാർഥികൾക്ക് മേയ് അഞ്ചിന് പബ്ലിക്ക് സർവിസ് കമീഷന്റെ കോഴിക്കോട് മേഖല ഓഫിസിൽ അഭിമുഖം നടക്കും. ഉദ്യോഗാർഥികൾ ഇന്റർവ്യൂ മെമ്മോയുമായി അന്നേദിവസം ഹാജരാകണം. മേയ് ദിനാചരണം: ജില്ലതല വടംവലി മത്സരം ഇന്ന് കാസർകോട്: സാര്‍വദേശീയ തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തൊഴിലാളി യൂനിയനുകളെ പങ്കെടുപ്പിച്ചുകൊണ്ട് ജില്ലതല വടംവലി മത്സരം സംഘടിപ്പിക്കുന്നു. ശനിയാഴ്ച വൈകീട്ട് 4.30 മുതല്‍ കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുവെച്ചാണ് മത്സരം. വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 10000 രൂപയും രണ്ടാം സമ്മാനമായി 7000 രൂപയും നല്‍കും. വടംവലി മത്സരം ഇ. ചന്ദ്രശേഖരന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറിനു നടക്കുന്ന സമാപന സമ്മേളനത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ മത്സര വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.