കാസർകോട്: ചോദ്യപേപ്പര്‍ നിർമാണത്തിലും അതിന്‍റെ ഉത്തരസൂചിക തയാറാക്കുന്നതിലും ചോദ്യ കര്‍ത്താവിനുണ്ടായ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയ ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ ശിക്ഷിക്കാനുള്ള പരീക്ഷ സെക്രട്ടറിയുടെ നടപടി അംഗീകരിക്കില്ലെന്ന് എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോ. ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. ഉത്തരസൂചിക നിർമാണത്തില്‍ പങ്കെടുത്ത അധ്യാപകരെ അവഹേളിക്കുകയും ഇവര്‍ക്കെതിരെ ശിക്ഷാനടപടിയെടുക്കുകയും ചെയ്യുന്നതിൽനിന്ന് സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ സമരം ശക്തമാക്കും. പരീക്ഷാ സെക്രട്ടറി നടത്തുന്ന ഏകപക്ഷീയമായ നടപടികളാണ് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ മേഖലയുടെ മുന്നോട്ടുള്ള പ്രയാണത്തിന് തടസ്സമെന്നും സംഘടന അഭിപ്രായപ്പെട്ടു. ഹയര്‍ സെക്കന്‍ഡറി വിദ്യാർഥികള്‍ക്ക് മാര്‍ക്ക് കുറച്ച് അവരെ പിന്നോട്ടടിക്കാനും പരീക്ഷ സമ്പ്രദായംതന്നെ അട്ടിമറിക്കാനും ശ്രമിക്കുന്ന പരീക്ഷാ സെക്രട്ടറിയുടെ നടപടിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് എ.എച്ച്.എസ്.ടി.എ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് സുനിൽ മാത്യൂസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈ. പ്രസിഡൻറ് ജിജി തോമസ്, ജില്ല ജന. സെക്രട്ടറി എ.ബി. അൻവർ, ട്രഷറർ ബാലകൃഷ്ണൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പ്രവീൺ കുമാർ, പി.വി.ടി. രാജീവ്, സുബിൻ ജോസ്, പ്രിൻസിപ്പൽ ഫോറം ചെയർമാൻ മെജോ ജോസഫ്, കൺവീനർ ഡോ. സുകുമാരൻ നായർ, വനിത ഫോറം ചെയർപേഴ്സൻ പ്രേമലത, കൺവീനർ സി.പി. ശ്രീജ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.