പബ്ലിക്ക് സർവൻറ്സ് സാഹിത്യ അവാർഡിന് കൃതികൾ ക്ഷണിച്ചു

കാസർകോട്: കാസർകോട് പബ്ലിക്ക് സർവൻറ്സ് സഹകരണ സംഘം ഏർപ്പെടുത്തിയ . കവിത സമാഹാരത്തിനാണ് ഈ വർഷം അവാർഡ് നൽകുക.10,010 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. 2019, 2020 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കവിത സമാഹാരമാണ് അവാർഡിന് പരിഗണിക്കുക. ഗ്രന്ഥകർത്താക്കൾ, പ്രസാധകർ, ആസ്വാദകർ എന്നിവർക്ക് അവാർഡിനുള്ള കൃതികൾ അയക്കാം. സൃഷ്ടികളുടെ നാല് പകർപ്പുകൾ മേയ് 25നുമുമ്പ് ലഭിക്കത്തക്കവിധം രാഘവൻ ബെള്ളിപ്പാടി, സെക്രട്ടറി, കാസർകോട് പബ്ലിക്ക് സർവൻറ്സ് സഹകരണ സംഘം, ചന്ദ്രഗിരി റോഡ്, കാസർകോട് 671121 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 9446271118.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.