സംസ്ഥാന ഇന്റർ അക്കാദമി ഫുട്ബാൾ ചാമ്പ്യൻഷിപ് തൃക്കരിപ്പൂരിൽ

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഫുട്ബാൾ അക്കാദമി നേതൃത്വത്തിലുള്ള സംസ്ഥാന ഇന്റർ അക്കാദമി ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് ഒരുക്കമായി. മേയ്‌ 21 മുതൽ 23 വരെ തൃക്കരിപ്പൂർ ഗവ. ഹൈസ്കൂൾ മിനി സ്റ്റേഡിയത്തിലും വെള്ളാപ്പ് ഇ.എ. അരീന ടർഫിലുമാണ് 'ടി.എഫ്.എ യങ് ചാംപ്സ്‌' നടക്കുന്നത്. കേരളത്തിലെ പ്രമുഖ 16 അക്കാദമി ടീമുകൾ അണ്ടർ 13, അണ്ടർ 11 വിഭാഗത്തിലായി ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിൽ മാറ്റുരക്കും. മത്സരത്തിലെ വിജയികൾക്കും സെമി ഫൈനലിസ്റ്റിനും ട്രോഫിയും പ്രൈസ് മണിയും നൽകും. തങ്കയം സീഡ് ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി യോഗം ഫുട്‌ബാൾ താരം എം. മുഹമ്മദ് റാഫി ഉദ്‌ഘാടനം ചെയ്തു. കെ.പി.സി. മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. സി. ദാവൂദ് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, എം. രാജഗോപാൽ എം.എൽ.എ, സത്താർ വടക്കുമ്പാട്, കെ.പി.സി. മുഹമ്മദ്‌കുഞ്ഞി, എൻ.കെ.പി. അസീസ് (രക്ഷാധികാരികൾ), എം. മുഹമ്മദ്‌ റാഫി (ചെയർ.), സി. ദാവൂദ് (ജന. കൺ.), എ.ജി.സി. മുസ്തഫ (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.