വിഷുക്കിറ്റ് വിതരണം

ഉദുമ: കോൺഗ്രസ് നേതാവും സഹകാരിയുമായിരുന്ന തച്ചങ്ങാട് ബാലകൃഷ്ണന്റെ ആറാം ചരമവാർഷികം ഒരുമാസം നീണ്ടുനിൽക്കുന്ന പരിപാടിയുടെ ഭാഗമായി ബേക്കൽ തച്ചങ്ങാട് കുറിച്ചിക്കുന്ന് കോളനിയിൽ ചെയ്തു. ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി. രാജൻ പെരിയ വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സുകുമാരൻ പൂച്ചക്കാട് അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.പി.എം. ഷാഫി, സംഘാടക സമിതി കൺവീനർ ചന്ദ്രൻ തച്ചങ്ങാട്, ജവഹർ ബാൽമഞ്ച് ജില്ല ചെയർമാൻ രാജേഷ് പള്ളിക്കര, യൂത്ത് കോൺഗ്രസ് കാസർകോട് ജില്ല ജനറൽ സെക്രട്ടറിമാരായ രാജു കുറിച്ചിക്കുന്ന്, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ സുന്ദരൻ കുറിച്ചിക്കുന്ന്, വി.വി. കൃഷ്ണൻ, മണ്ഡലം കോൺഗ്രസ് നേതാക്കളായ എം. രത്നാകരൻ നമ്പ്യാർ, ദിവാകരൻ കരിച്ചേരി, മഹേഷ് തച്ചങ്ങാട്, ഗോപാലൻ കുറിച്ചിക്കുന്ന്, കണ്ണൻ കരുവാകോട്, ഷറഫു മൂപ്പൻ, മജീദ് പള്ളിക്കര, പി.എം. ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു. പടം uduma vishu kitതച്ചങ്ങാട് ബാലകൃഷ്ണന്റെ ആറാം ചരമവാർഷികത്തിന്റെ ഭാഗമായി ബേക്കൽ തച്ചങ്ങാട് കുറിച്ചിക്കുന്ന് കോളനിയിൽ ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.