കാസർകോട്: വിഷുവിനെ വരവേല്‍ക്കാന്‍ വിഷുച്ചന്തയൊരുക്കി ചെമ്മനാട് കുടുംബശ്രീ സി.ഡി.എസ്. ജില്ല കുടുംബശ്രീ മിഷന്റെ വിഷു വിപണനമേളയുടെ ഭാഗമായാണ് മേല്‍പറമ്പ് ടൗണില്‍ മേളക്ക് തുടക്കം കുറിച്ചത്. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സൻ മുംതാസ് അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മന്‍സൂര്‍ കുരിക്കള്‍, സ്ഥിരം സമിതി അധ്യക്ഷന്‍ ശംസുദ്ദീന്‍ തെക്കില്‍, പഞ്ചായത്തംഗങ്ങളായ സഹദുല്ല, രാജന്‍ കെ. പൊയിനാച്ചി, രേണുക ഭാസ്‌കരന്‍, സുചിത്ര, അമീര്‍ പാലോത്ത്, മെംബര്‍ സെക്രട്ടറി എം.കെ. പ്രദീഷ്, അനീസ പാലോത്ത്, രജനി, അനില, ധന്യ, കെ. ശ്രീജ, സീനത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഫോട്ടോ: ചെമ്മനാട് കുടുംബശ്രീ സി.ഡി.എസ് ഒരുക്കിയ വിഷുച്ചന്ത മൂന്നാംകടവ് മിനി ഡാം: എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം കാസർകോട്: മൂന്നാംകടവ് മിനി ഡാം നിര്‍മാണവുമായി ബന്ധപ്പെട്ട് ഉദുമ എം.എല്‍.എ സി.എച്ച്. കുഞ്ഞമ്പുവിന്റ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. മിനി ഡാമിന്റെ സാധ്യതപഠനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ യോഗത്തില്‍ തീരുമാനമായി. ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, കാസര്‍കോട് ഡെവലപ്‌മെന്റ് പാക്കേജ് സ്‌പെഷല്‍ ഓഫിസര്‍ ഇ.പി. രാജ്‌മോഹന്‍, ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് എം. ധന്യ, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദന്‍, കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം, കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ, ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍, ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍, മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഫോട്ടോ: മൂന്നാംകടവ് മിനി ഡാം നിര്‍മാണവുമായി ബന്ധപ്പെട്ട യോഗത്തില്‍ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.