ചെറുവത്തൂർ: സെയിലേർസ് ക്ലബ് സംഘടിപ്പിച്ച ഫെലിസിറ്റേഷൻ ആൻഡ് ചിൽഡ്രൻസ് ഫാമിലി മീറ്റ് പ്രോഗ്രാം ചെറുവത്തൂർ വി.വി സ്മാരക ഹാളിൽ നടന്നു. നാഷനൽ യൂനിയൻ സീ ഫാർമേഴ്സ് ഇന്ത്യ ജനറൽ സെക്രട്ടറി അബ്ദുൾഗനി വൈ സെറാങ് ഉദ്ഘാടനം ചെയ്തു. ചെറുവത്തൂരിലെയും പരിസര പ്രദേശങ്ങളിലെയും മർച്ചന്റ് നേവി ജീവനക്കാരുടെ കുടുംബങ്ങൾ പങ്കെടുത്തു. അജയൻ കയ്യൂർ അധ്യക്ഷത വഹിച്ചു. അനിൽ അമ്പലത്തറ, സതീഷ്, ഡോ. മുഹമ്മദലി, വി. സജിത്ത്, ടി. സന്തോഷ്, പ്രജിത അനൂപ്, പ്രസന്ന കുമാർ എന്നിവർ സംസാരിച്ചു. പടം': സെയിലേർസ് ക്ലബ് സംഘടിപ്പിച്ച ഫെലിസിറ്റേഷൻ ആൻഡ് ചിൽഡ്രൻസ് ഫാമിലി മീറ്റ് പ്രോഗ്രാമിൽ ഡോ. മുഹമ്മദലി ഉപഹാരം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.