കാഞ്ഞങ്ങാട്: ബി.ആർ.ഡി.സിയുടെ ടൂറിസം പദ്ധതിയുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് നിർമിക്കുന്ന ഇട്ടമ്മൽ-പൊയ്യക്കര റോഡ് ടാറിങ് ആരംഭിച്ചു. ഏറെനാളത്തെ കാത്തിരിപ്പിന് വിരാമം കുറിച്ചാണ് പ്രവൃത്തി അന്തിമഘട്ടത്തിലേക്ക് എത്തിയത്. ഇതോടെ പ്രദേശവാസികൾ വലിയ സന്തോഷത്തിലാണ്. 1996ലാണ് പൊയ്യക്കരയിൽ ബി.ആർ.ഡി.സി റിസോർട്ട് നിർമാണത്തിന് സ്ഥലം ഏറ്റെടുത്തത്. അതിന്റെ ഭാഗമായാണ് ഇട്ടമ്മൽ മുതൽ പൊയ്യക്കരവരെ റോഡ് നിർമിക്കാൻ സ്ഥലം ഏറ്റടുക്കുന്നത്. ഏറ്റെടുത്ത സ്ഥലം പൊതുമരാമത്തിന് കൈമാറി. പിന്നീട് പല സാങ്കേതിക പ്രശ്നങ്ങൾ കാരണം റോഡ് നിർമാണം വൈകി. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം റോഡ് പ്രവൃത്തി തുടങ്ങാൻ ആവശ്യമായ നടപടികൾ വേഗത്തിലാക്കി. പൊതുമരാമത്ത് വകുപ്പ് എട്ട് കോടി 40 ലക്ഷം രൂപയുടെ സാങ്കേതിക അനുമതി നൽകി. 6,34,73,873 രൂപക്ക് കാസർകോട് ഡെൽകോൺ എൻജിനീയറിങ് പ്രൈവറ്റ് ലിമിറ്റഡാണ് ടെൻഡർ എടുത്തത്. 2020 മേയിൽ ആരംഭിച്ച് 2021ഫെബ്രുവരിയിൽ പണി പൂർത്തീകരിക്കാനായിരുന്നു കരാർ. എന്നാൽ, കരാറുകാരൻ സമയബന്ധിതമായി പണി പൂർത്തിയാക്കാൻ തയാറായില്ല. പി.ഡബ്ല്യു.ഡി എക്സിക്യൂട്ടിവ് എൻജിനീയർ ഇടപെട്ട് 2021 ജൂൺ വരെ സമയം നീട്ടിനൽകിയിട്ടും പണി പൂർത്തിയാക്കിയില്ല. കരാറുകാരന് വിശദീകരണ നോട്ടീസ് നൽകിയെങ്കിലും അതിന് മറുപടിയും നൽകിയില്ല. തുടർന്ന് കരാറുകാരനെ പൊതുമരാമത്ത് വകുപ്പ് ഒഴിവാക്കി. റീ ടെൻഡർ നടപടികൾ വേഗത്തിലാക്കാൻ പൊതുമരാമത്ത് മന്ത്രിതന്നെ ഇടപെട്ടു. സുബിൻ ആന്റണി എന്നയാളാണ് കരാർ ഏറ്റെടുത്തത്. ഇതിനൊപ്പം കെ.എസ്.ഇ.ബി പോസ്റ്റ് മാറ്റാൻ ആവശ്യമായ നടപടികളും സ്വീകരിച്ചു. റോഡിന് വേണ്ടി ഏറ്റെടുത്ത സ്ഥലത്തുണ്ടായിരുന്ന കൈയേറ്റങ്ങൾ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ഇടപെടലിനെ തുടർന്ന് നീക്കം ചെയ്യുകയുമുണ്ടായി. poyyakkara road ടാറിങ് പുരോഗമിക്കുന്ന ഇട്ടമ്മൽ -പൊയ്യക്കര റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.