കാസർകോട്: നെല്ലിക്കട്ട ശ്രീ ഗുരുക്ഷേത്രത്തിലെ മൂന്നാമത് പ്രതിഷ്ഠ വാർഷിക ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം മലബാർ ദേവസ്വം ബോർഡ് കാസർകോട് ഏരിയ ചെയർമാൻ ഡോ. സി.കെ. നാരായണ പണിക്കർ ഉദ്‌ഘാടനം ചെയ്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ. കൃഷ്ണൻ കോമ്പ്രാജെ അധ്യക്ഷത വഹിച്ചു. വിജയൻ സുരഭി മുഖ്യാതിഥിയായി. സ്വാമി പ്രേമാനന്ദ (ശിവഗിരി മഠം), എസ്.എൻ.ഡി.പി യോഗം കാസർകോട് യൂനിയൻ സെക്രട്ടറി ഗണേഷ് പാറക്കട്ട, വൈസ് പ്രസിഡന്റും ക്ഷേത്ര കമ്മിറ്റി സെക്രട്ടറിയുമായ എ.ടി. വിജയൻ എന്നിവർ സംസാരിച്ചു. രതീഷ് നെക്രാജെ നന്ദി പറഞ്ഞു. മഹാ ഗണപതിഹോമത്തോടെയാണ് പ്രതിഷ്ഠാ വാർഷിക ദിനാഘോഷത്തിന് തുടക്കമായത്. മീനാടിപ്പള്ളം ശ്രീവനദുർഗ വനശാസ്‌താ ഭജന സംഘത്തിന്റെ ഭജന. മഹാഗുരുപൂജ, അന്നദാനം എന്നിവയും നടന്നു. nellikatta നെല്ലിക്കട്ട ശ്രീ ഗുരുദേവ ക്ഷേത്രം പ്രതിഷ്ഠാ വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഡോ. സി.കെ. നാരായണ പണിക്കർ ഉദ്‌ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.