കുടിനീരേകി വനിതാവേദി പ്രവർത്തകർ

ചെറുവത്തൂർ: സസ്യങ്ങൾക്കും കുടിനീർ കിട്ടാതെ ഉഴലുന്ന പക്ഷികൾക്കും മൺകുടത്തിൽ വെള്ളം നിറച്ച് ഗ്രന്ഥശാല പ്രവർത്തകർ. പൊള്ളപ്പൊയിൽ ബാലകൈരളി ഗ്രന്ഥാലയം വനിതാവേദിയുടെ ആഭിമുഖ്യത്തിലാണ് കിളികൾക്കൊപ്പം പച്ചത്തുരുത്തിലെ പച്ചപ്പുകൾക്കും ഉപകാരപ്പെടുന്ന വിധം മരത്തൈകളുടെ ചുവട്ടിൽ നിറകുടങ്ങൾ സ്ഥാപിച്ചത്. പൊള്ളപ്പൊയിൽ എ.എൽ.പി. സ്കൂളിന് സമീപം ഗ്രന്ഥാലയം തയാറാക്കിയ പച്ചത്തുരുത്തിലാണ് പഴയ കാലത്ത് നാളികേരത്തൈകൾക്ക് കീഴെ മൺകുടങ്ങൾ വെച്ച് ഇറ്റിറ്റായി വെള്ളം കിട്ടുന്ന രീതി പുനരാവിഷ്ക്കരിച്ചത്. ഒപ്പം പക്ഷികൾക്ക് കുടിക്കാനും കുളിക്കാനുമുള്ള ഇടമായും വേനലിൽ ഈ നിറകുടങ്ങൾ മാറും. കുടിനീർ പരിപാടി ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്​ പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ്​ പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. വനിത വേദി ചെയർമാൻ പി.വി. രാധ, കൺവീനർ വി.വി. റീത്ത, കെ. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി പ്രദീപ് കൊടക്കാട് സ്വാഗതവും പി. റൈന നന്ദിയും പറഞ്ഞു. പടം.. ജീവികൾക്ക് കുടിനീർ പരിപാടി ഹോസ്ദുർഗ്​ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്​ പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.