നാനോ മാര്‍ക്കറ്റ് സംരംഭവുമായി കുറ്റിക്കോല്‍ കുടുംബശ്രീ

കാസർകോട്: കുടുംബശ്രീ ഉൽപന്നങ്ങള്‍ക്ക് സ്ഥിരവിപണി കണ്ടെത്തുന്നതിന് കുടുംബശ്രീ നാനോ മാര്‍ക്കറ്റ് കുറ്റിക്കോലില്‍ ആരംഭിച്ചു. നാനോ മാര്‍ക്കറ്റ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മുരളി പയ്യങ്ങാനം നിര്‍വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സൻ സി. റീന അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സൻ പി.ജെ. ലിസി, വികസന സ്ഥിരംസമിതി ചെയര്‍മാന്‍ വി.കെ. അരവിന്ദന്‍, സി.ഡി.എസ് അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് കോഓഡിനേറ്റര്‍ പി. ആതിര, അക്കൗണ്ടൻറ് എം.എസ്. സഹിത മോള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കെ.ശാരിക സ്വാഗതവും സംരംഭക മീനാക്ഷി നന്ദിയും പറഞ്ഞു. ഫോട്ടോ: കുടുംബശ്രീ നാനോ മാര്‍ക്കറ്റ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം നിര്‍വഹിക്കുന്നു എംപ്ലോയബിലിറ്റി സൻെററില്‍ അഭിമുഖം കാസര്‍കോട്: ജില്ല എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലെ എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള അഭിമുഖം ഏപ്രില്‍ 19ന് രാവിലെ 10ന് നടത്തും. മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടിവ് തസ്തികയിലേക്ക് യുവാക്കള്‍ക്കാണ് അവസരം. ബിരുദവും മൂന്നുമാസത്തെ പ്രവൃത്തിപരിചയവും വേണം. പ്രായം 21-30. ഫീല്‍ഡ് മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടിവ് തസ്തികയിലേക്ക് ബിരുദമുള്ള യുവാക്കള്‍ക്കാണ് അവസരം. ഹെല്‍ത്ത് കെയര്‍ അഡ്വൈസര്‍ തസ്തികയിലേക്ക് പ്ലസ് ടു വേണം. രാവിലെ 10നകം ഓഫിസിലെത്തി രജിസ്‌ട്രേഷന്‍ നടത്തണം. ഫോണ്‍: 9207155700, 04994 297 470 (പ്രവൃത്തി സമയം രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ. ഞായര്‍ അവധി ആയിരിക്കും.) എംപ്ലോയബിലിറ്റി സെന്ററില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്കും പങ്കെടുക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.