ജനകീയ കശുവണ്ടി സംഭരണം മന്ത്രി ഉദ്ഘാടനം ചെയ്യും

കാസർകോട്​: ജനകീയ കശുവണ്ടി സംഭരണം കയ്യൂര്‍ സഹകരണ ബാങ്കില്‍ വെള്ളിയാഴ്ച മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ രണ്ടുമുതല്‍ കാഷ്യൂ കോര്‍പറേഷന്റെയും കാപെക്‌സിന്റെയും 40 ഫാക്ടറികളിലും കശുവണ്ടി കര്‍ഷകരില്‍നിന്നും നേരിട്ട് വാങ്ങും. നൂറുകിലോയില്‍ കൂടാത്ത പച്ച തോട്ടണ്ടിയാണ് കശുവണ്ടി ഫാക്ടറിയില്‍ നേരിട്ട് വാങ്ങുന്നത്. സഹകരണ സംഘങ്ങള്‍ സ്വരൂപിക്കുന്ന കശുവണ്ടി ഗുണനിലവാരം പരിശോധിച്ച് കാഷ്യൂ കോര്‍പറേഷനും കാപെക്‌സും വാങ്ങുമെന്ന് കാഷ്യൂ കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍, കാപെക്‌സ് ചെയര്‍മാന്‍ എം. ശിവശങ്കര പിള്ള, മാനേജിങ് ഡയറക്ടര്‍ ഡോ. രാജേഷ് രാമകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു. വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന് നേട്ടം കാസർകോട്: ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് വിവിധ തൊഴിൽ മേഖലകളില്‍ പരിശീലനം നല്‍കി സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച കാഞ്ഞങ്ങാട് വെള്ളിക്കോത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ എന്‍ട്രപ്രണര്‍ഷിപ് ഡെവലപ്‌മെന്റില്‍നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 398 പേര്‍ക്ക് പരിശീലനം നല്‍കി. ജില്ലയില്‍ 18നും 45നും ഇടയില്‍ പ്രായമുള്ള വിവിധ ഗ്രാമീണ മേഖലകളിലുള്ള സ്ത്രീകളും പുരുഷന്മാരും പരിശീലനത്തില്‍ പങ്കാളികളായി. റൂറല്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴിലുള്ള സ്ഥാപനത്തില്‍ 17 കോഴ്‌സുകളിലാണ് പരിശീലനം നല്‍കിയത്. ആറുദിവസം മുതല്‍ 45 ദിവസം വരെ പരിശീലനം നല്‍കി. എല്ലാ കോഴ്‌സുകളും സൗജന്യമാണ്. പരിശീലനത്തിനൊപ്പം താമസവും ഭക്ഷണവും സൗജന്യമായിരിക്കും. വനിതകള്‍ക്കുള്ള ടെയ് ലറിങ്, ഇരുചക്ര വാഹന മെക്കാനിക്ക്, ഭക്ഷ്യവിഭവങ്ങളുണ്ടാക്കല്‍ മേഖലകളിലാണ് കൂടുതല്‍ പേര്‍ പരിശീലനത്തിനായി ഹാജരായത്. പരിശീലനം കഴിഞ്ഞാല്‍ സ്വന്തമായി സംരംഭം തുടങ്ങാന്‍ ബാങ്ക് ലോണുകള്‍ ലഭ്യമാക്കാനുള്ള പിന്തുണയും സ്ഥാപനം നല്‍കും. ജില്ല കലക്ടറാണ് ചെയര്‍പേഴ്‌സൻ. 2003 മുതല്‍ വെള്ളിക്കോത്ത് പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനത്തില്‍ 12500 പേര്‍ക്ക് ഇതിനോടകം പരിശീലനം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.