ഗ്രാമീണ റോഡുകളുടെ വികസനം വേഗത്തിലാക്കും

കുമ്പള: ദേശീയപാത വികസനത്തിനൊപ്പം മികച്ച ഗതാഗത സംസ്കാരത്തിന് ഗ്രാമീണ റോഡുകളും അനിവാര്യമാണെന്നും ഗ്രാമീണ റോഡുകളുടെ വികസനവും വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുമെന്നും കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു.പി. താഹിറ യൂസഫ് പറഞ്ഞു. മൊഗ്രാൽ നാങ്കി -മീലാദ് നഗർ ലിങ്ക് റോഡ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. വാർഡ് അംഗം അബ്ദുൽ റിയാസ് അധ്യക്ഷത വഹിച്ചു. ഫോട്ടോ: മൊഗ്രാൽ നാങ്കി -മീലാദ് നഗർ ലിങ്ക് റോഡ് കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.പി. താഹിറ യൂസുഫ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.